NEWS

സ്വേച്ഛാധിപത്യമാണ് നല്ലത്; വിവാദ പ്രസ്താവനയുമായി വിജയ് ദേവരകൊണ്ട

ര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ സിനിമ കൊണ്ടുതന്നെ ജനങ്ങള്‍ക്ക് പ്രിയങ്കരനായ താരമാണ് വിജയ് ദേവരക്കൊണ്ട. തന്റെ അഭിപ്രായങ്ങള്‍ എന്തു തന്നെയാണെങ്കിലും അത് തുറന്ന് പറയാന്‍ മടികാണിക്കാത്ത യുവതാരങ്ങളില്‍ ഒരാളാണ് വിജയ്. അതുകൊണ്ട് തന്നെ പല വിമര്‍ശനങ്ങള്‍ താരത്തിന് നേരിടേണ്ടി വന്നിട്ടുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു വിവാദ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമോ എന്ന ചോദ്യത്തിന് രാജ്യത്തെ എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും സ്വേച്ഛാധിപത്യമാണ് നല്ലതെന്നുമായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി. ഈ വാക്കുകള്‍ വിവാദമായതോടെ നിരവധി പേരാണ് നടനെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തെത്തിയിട്ടുള്ളത്.

”തോന്നുന്നില്ല. എല്ലാവരെയും വോട്ട് ചെയ്യാന്‍ പോലും അനുവദിക്കരുത്. മുംബൈയിലേക്ക് ഒരു വിമാനം പോകുന്നു. അതിലെ യാത്രക്കാരായ 300 പേരും ചേര്‍ന്നല്ലല്ലോ ആരാണ് ആ വിമാനം പറത്തേണ്ടതെന്ന് തീരുമാനിക്കുക. ഇക്കാര്യങ്ങള്‍ കാര്യക്ഷമമായി ചെയ്യുന്ന എയര്‍ലൈന്‍സ് പോലുള്ള ഏജന്‍സികളെ നമ്മള്‍ ആ ചുമതല ഏല്‍പ്പിക്കുകയാണ്. അവര്‍ക്ക് ആരാണ് ആ വിമാനം പറത്താന്‍ ഏറ്റവും യോഗ്യന്‍ എന്നു കണ്ടെത്താനാകും”. വിജയ് ദേവരക്കൊണ്ട പറഞ്ഞു.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

പണവും വില കുറഞ്ഞ മദ്യവുമെറിഞ്ഞാണ് ആളുകളുടെ വോട്ട് പിടിക്കുന്നത്. വിദ്യാഭ്യാസമുള്ള, പണത്തില്‍ വീഴാത്ത മധ്യവര്‍ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്. മദ്യത്തിനും പണത്തിനും വേണ്ടി വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കില്ല. ‘ വിജയ് പറഞ്ഞു. അതിനാല്‍സ്വേച്ഛാധിപത്യമാണ് സമൂഹത്തിന് നല്ലത്.

ഞാനൊരു സ്വേച്ഛാധിപതിയാകുന്നതാണ് നല്ലത്. ‘മിണ്ടാതിരിക്കടോ, ഞാന്‍ നല്ല ഉദ്ദേശങ്ങളോടെയാണ് വന്നിട്ടുള്ളത്. നിങ്ങള്‍ക്ക് എന്താണ് നല്ലതെന്ന് നിങ്ങള്‍ക്ക് അറിയില്ല. അഞ്ച് പത്ത് വര്‍ഷം ഞാന്‍ പറയുന്നത് കേട്ടാല്‍ അതിന്റെ ഉപകാരം ഉണ്ടാകും.’ എന്ന് ജനങ്ങളോട് പറയുന്നത് സ്വേച്ഛാധിപതി. അതുമാത്രമാണ് എന്തെങ്കിലും മാറ്റം വരുത്താനുള്ള ഏക മാര്‍ഗം. ചിലപ്പോഴൊക്കെ സ്വേച്ഛാധിപത്യം ആണ് നല്ലതെന്ന് എനിക്ക് തോന്നും. പക്ഷെ സ്വേച്ഛാധിപതി ഒരു നല്ല വ്യക്തിയായിരിക്കണം.” വിജയ് പറയുന്നു.

അതേസമയം, വിജയിന്റെ നിലപാടിനെ വിമര്‍ശിക്കുന്നവര്‍ സ്വേച്ഛാധിപത്യത്തെ പിന്തുണയ്ക്കുന്ന വിജയിന്റെ നിലാപാട് തികച്ചും അപക്വമാണെന്ന് പറയുന്നു. എന്നാല്‍ പിന്തുണയ്ക്കുന്നവരോ
ജനങ്ങളുടെ വോട്ട് പണം കൊടുത്തു വാങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികളോടുള്ള വിയോജിപ്പാണ് അദ്ദേഹം തന്റെ വാക്കുകളിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്ന് വാദിക്കുന്നു.

Back to top button
error: