NEWS

ഇനി കരണ്ട് അടിക്കില്ല, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് ചാര്‍ജിങ് സൗജന്യം

ലക്ട്രിക്ക്‌ വാഹന ഉപഭോക്താക്കള്‍ക്ക് ഒരു സുവര്‍ണാവസരവുമായി വൈദ്യുതിബോര്‍ഡ്. ഇനി മൂന്ന് മാസത്തേക്ക് സൗജന്യമായി വാഹനങ്ങള്‍ ചാര്‍ജ് ചെയ്ത് നല്‍കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. നവംബര്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങും.

കോര്‍പ്പറേഷന്‍പരിധികളില്‍ സ്ഥാപിക്കുന്ന ചാര്‍ജിങ് സ്റ്റേഷനുകള്‍ വഴിയാണിത്. ആദ്യ മൂന്നുമാസത്തിനുശേഷം ചാര്‍ജിങ്ങിന് പണം ഈടാക്കിത്തുടങ്ങും. ഉപഭോക്താവിന് സ്വയം ചാര്‍ജ് ചെയ്യാം. പണം ഓണ്‍ലൈനില്‍ അടക്കാനായി മൊബൈല്‍ ആപ്പും ഉണ്ടാകും. ആപ്പിലുടെ ഏറ്റവും സമീപത്തെ ചാര്‍ജിങ് സ്റ്റേഷന്‍, അവിടത്തെ ചാര്‍ജിങ് സ്ലോട്ട് ഒഴിവുണ്ടോ എന്നീ വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നു.ഒരുസമയം മൂന്ന് വാഹനങ്ങള്‍ക്കാണ് ചാര്‍ജ് ചെയ്യാനാവുക.
56 സ്റ്റേഷനുകള്‍കൂടി ഉടന്‍ നിര്‍മിക്കുമെന്നും ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു.

ആദ്യ ആറ്് ചാര്‍ജിങ് സ്റ്റേഷനുകള്‍: തിരുവനന്തപുരം (നേമം) , കൊല്ലം (ഓലയില്‍) എറണാകുളം (പാലാരിവട്ടം), തൃശ്ശൂര്‍ (വിയ്യൂര്‍), കോഴിക്കോട് (നല്ലളം), കണ്ണൂര്‍(ചൊവ്വ)എന്നിവിടങ്ങളിലാണ്.

Back to top button
error: