LIFETRENDING

പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് ബലാത്സംഗം ചെയ്ത് കൊന്നു

പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് ബലാത്സംഗം ചെയ്ത് കൊന്നു .അമേരിക്കയിലെ പെനിസിൽവാനിയയിൽ ആണ് സംഭവം .ദ ഡെയിലി മെയിൽ ആണ് സംഭവം റിപ്പോർട്ട് ചെയ്തത് .

29 കാരൻ ആയ പിതാവ് പെൺകുഞ്ഞിനെ പരിപാലിക്കുന്നതിനിടെയാണ് ബലാത്സംഗം ചെയ്തത് .തുടർന്ന് കുഞ്ഞിന് രഹസ്യഭാഗങ്ങളിൽ നിന്ന് രക്തസ്രാവം ഉണ്ടായി .കുഞ്ഞ് പ്രതികരിക്കുകയോ കരയുകയോ ചെയ്യാത്ത സാഹചര്യത്തിൽ ശ്വാസമെടുക്കുന്നില്ലെന്നും ഹൃദയമിടിപ്പ് ഇല്ലെന്നും ഇയാൾ മനസിലാക്കി .

എന്നാൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ നോക്കാതെ ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണമെന്ന് ഇന്റർനെറ്റിൽ തിരയുകയാണ് ഇയാൾ ചെയ്തത് .ഒപ്പം രണ്ടു വനിതാ സുഹൃത്തുക്കളോട് ഇതേ കുറിച്ച് ഇയാൾ ചാറ്റിൽ അന്വേഷിക്കുകയും ചെയ്തു .എന്നാൽ കുഞ്ഞിന്റെ സ്ഥിതിയെ കുറിച്ച് ഇയാൾ ഇവരോട് ഒന്നും പറഞ്ഞില്ല .

പിന്നീടാണ് എമർജൻസി വിഭാഗത്തെ വിളിക്കുന്നതും അവർ കുഞ്ഞിനെ പരിശോധിക്കുന്നതും .അപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു .കൊലപാതകം ,ബലാത്സംഗം ,കുട്ടികൾക്കെതിരായ അതിക്രമം തുടങ്ങി വിവിധ കേസുകൾ ആണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത് .

Back to top button
error: