NEWS

വാഹനാപകടം ആസൂത്രിതമെന്ന് അബ്ദുള്ളക്കുട്ടി ,ദുരൂഹതയുണ്ടെന്ന് കെ സുരേന്ദ്രൻ

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിൽ ലോറിയിടിച്ചത് ആസൂത്രിതമായെന്ന വാദവുമായി അബ്ദുള്ളക്കുട്ടി തന്നെ രംഗത്ത് .തിരുവനന്തപുരത്ത് നിന്ന് കണ്ണൂർക്കുള്ള യാത്രക്കിടയിൽ രണ്ടത്താണിയിൽ വച്ചാണ് ഒരു ലോറി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിനു പിന്നിൽ വന്നു ഇടിച്ചത് .ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയി എന്നായിരുന്നു വിശദീകരണം .സംഭവം സംശയാസ്പദമാണെന്നും അന്വേഷണം വേണമെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ ആവശ്യം .കയറ്റം കയറുമ്പോൾ ലോറി രണ്ടു തവണ ഇടിച്ചെന്നും കാറിന്റെ ഒരു ഭാഗം തകർന്നു പോയെന്നും അബ്ദുള്ളക്കുട്ടി പറയുന്നു .

വെളിയങ്കോട് ഹോട്ടലിൽ നിന്നിറങ്ങുമ്പോൾ രണ്ടു പേർ മനപൂർവം പ്രശ്നം ഉണ്ടാക്കാൻ എത്തിയെന്നു അബ്ദുള്ളക്കുട്ടി ആരോപിക്കുന്നു .അബ്ദുള്ളക്കുട്ടി ഇന്ന് ഔദ്യോഗികമായി പരാതി നൽകും .

അബ്ദുള്ളക്കുട്ടിയുടെ വാഹനാപകടത്തിൽ ദുരൂഹത ഉണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആരോപിച്ചു .അക്രമത്തിനെതിരെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ബിജെപി ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി .

Back to top button
error: