LIFENEWS

തിരുവനന്തപുരം ടെക്നോപാർക്കിൽ സ്ഫോടക വസ്തു കണ്ടെത്തി,എക്സൈസ് സംഘം അത്ഭുതകരമായി രക്ഷപെട്ടു

തിരുവനന്തപുരം ടെക്നോപാർക്കിൽ സ്ഫോടക വസ്തു കണ്ടെത്തി.ടെക്നോപാർക്കിലെ വെയ്സ്റ്റ് ബിന്നിൽ നിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.

സംശയത്തെത്തുടർന്ന് റോഡിൽ എറിഞ്ഞപ്പോൾ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.എക്സൈസ് സംഘം അത്ഭുതകരമായി രക്ഷപെട്ടു.കഞ്ചാവ് പൊതിയെന്ന് കരുതിയാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്

ടെക്നോപാർക്കിൽ ഒഴിഞ്ഞ് കിടന്ന കണ്ടെയ്നറിൽ നിന്ന് 80 ലിറ്റർ ചാരായവും കണ്ടെത്തി.എക്സൈസ് ഇൻസ്പെക്ടർ അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Back to top button
error: