ന്യൂസ് ചാനലുകളുടെ റേറ്റിംഗിൽ വീണ്ടും ഏഷ്യാനെറ്റും 24 ഉം തമ്മിൽ ശാക്തിക ബലാബലം ,ഇത്തവണ വ്യത്യാസം 19 പോയിൻറ് ,ചാനലുകൾക്കിത് ഐപിഎൽ ഗ്രഹണം

ഷ്യാനെറ്റ് ന്യൂസിനോട് ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുന്ന 24 ന്യൂസ് വീണ്ടും ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള വ്യത്യാസം കുറച്ചു .ഇത്തവണ 19 പോയിന്റ് വ്യത്യാസം ആണ് ഏഷ്യാനെറ്റ് ന്യൂസും 24 ന്യൂസും തമ്മിലുള്ളത് .

ഏഷ്യാനെറ്റ് ന്യൂസിന് 142 .87 പോയിന്റും 24 ന്യൂസിന് 123 .63 പോയിന്റും ആണുള്ളത് .പതിവ് പോലെ ഈ രണ്ടു ചാനലുകൾ മാത്രമാണ് 100 എന്ന മാന്ത്രിക സംഖ്യ ന്യൂസ് ചാനൽ വിഭാഗത്തിൽ ക്രോസ്സ് ചെയ്തത് .മൂന്നാം സ്ഥാനത്ത് പതിവ് പോലെ മനോരമ ന്യൂസ് ആണ് .89 .88 പോയിന്റ് .മാതൃഭുമിയാണ് നാലാം സ്ഥാനത്ത് 65 .99 പോയിൻറ് .ജനം ടി വി ഇത്തവണയും അഞ്ചാം സ്ഥാനത്തുണ്ട് .53 .16 പോയിന്റ് ആണ് ജനം ടിവി ഇത്തവണ നേടിയത് .

വിനോദ ചാനലുകളിലും ചിത്രം വ്യത്യസ്തമല്ല .910 .87 പോയിൻറ് ആണ് ഒന്നാം സ്ഥാനക്കാർ ആയ ഏഷ്യാനെറ്റിന്റെ സമ്പാദ്യം .രണ്ടാം സ്ഥാനം ഫ്‌ളവേഴ്‌സ് ടിവിയ്‌ക്കാണ്‌ .339 .72 പോയിൻറ് ആണ് ഇത്തവണ ഫ്‌ളവേഴ്‌സ് ടിവി കരസ്ഥമാക്കിയത് .മൂന്നാം സ്ഥാനത്ത് മഴവിൽ മനോരമയാണ് .299.60 പോയിന്റ് .ഐപിഎൽ മുതലാക്കി സ്റ്റാർ സ്പോർട്സ് വൺ 250 .17 പോയിന്റ് നേടി നാലാം സ്ഥാനത്ത് എത്തി .അഞ്ചാം സ്ഥാനത്ത് സീ കേരളം ആണ് ,249 .25 പോയിൻറ് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version