NEWS

തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി തന്നെ

ആലപ്പുഴ: തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും വെള്ളാപ്പള്ളി നടേശനെ എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. ട്രസ്റ്റ് ചെയര്‍മാനായി ഡോ. എംഎന്‍ സോമനെയും ട്രഷററായി തുഷാര്‍ വെള്ളാപ്പള്ളിയെയും തിരഞ്ഞെടുത്തു.

മൂന്നു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനല്‍ സമ്പൂര്‍ണ വിജയം നേടുകയായിരുന്നു.

കള്ള പ്രചാരണങ്ങളും മാധ്യമവേട്ടയും വന്‍തോതില്‍ നടത്തിയെങ്കിലും ജനങ്ങള്‍ സത്യത്തിനൊപ്പം നിലകൊണ്ടതാണ് വിജയത്തിന് പിന്നിലെന്ന് വെള്ളാപ്പള്ളി നടേശന്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചു.

അതേസമയം, ചട്ടവിരുദ്ധമായി നടത്തിയ സംഘടന തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി സംരക്ഷണ സമിതി കൊല്ലം സബ് കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ഈ മാസം 27ന് കോടതി പരിഗണിക്കും.

Back to top button
error: