NEWS

സ്മിതാ മേനോന്റെ ഫേസ്ബുക് പോസ്റ്റ് വിനയായി ,വി മുരളീധരന്റെ മന്ത്രിപദം ഭീഷണിയിൽ

വി മുരളീധരനെതിരായ പ്രോട്ടോകോൾ ലംഘന പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽ നിന്ന് റിപ്പോർട്ട് തേടിയതോടെ വി മുരളീധരന്റെ മന്ത്രി പദവി തുലാസിലായി .

കേന്ദ്ര മന്ത്രി വി മുരളീധരൻ്റെ ഒത്താശയോടെ ചട്ടം ലംഘിച്ച് പി.ആർ കമ്പനി മാനേജർ സ്മിതാ മേനോൻ 2019 നവമ്പറിൽ അബുദാബിയിൽ വെച്ചു നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തത് സംബന്ധിച്ച പരാതിയിൽ ആണ് വിശദീകരണം തേടിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പ് ജോയൻറ് സെക്രട്ടറി പാസ്പോർട്ട് സേവാ പ്രോഗ്രാം & ചീഫ് പാസ്പോർട്ട് ഓഫീസർ, അരുൺ കെ ചാറ്റർജിയിൽ നിന്നും റിപ്പോർട്ട് തേടി. ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ പരാതിയിലാണ് നടപടി

ആദ്യം താനല്ല അനുവാദം നൽകിയതെന്ന മറുപടി നൽകിയ വി.മുരളീധരൻ പിന്നീട് സ്മിതാ മേനോൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ നിലപാട് മാറ്റുകയായിരുന്നു. തനിക്കെതിരെ പ്രധാനമന്ത്രിക്ക് നൽകിയ പരാതിക്ക് പ്രധാനമന്ത്രി വിശദീകരണം നൽകുമെന്നും മുരളീധരൻ പ്രതികരിച്ചിരുന്നു. ഈ പ്രസ്താവന ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്.

നയതന്ത്ര പാസ്പോർട്ട് ഇല്ലാതെയാണ് അബുദാബിയിലെ പരിപാടിയിൽ പങ്കെടുത്തത് എന്നാണ് സ്മിതാ മേനോന്റെ ഫേസ്ബുക് പോസ്റ്റിലെ വിശദീകരണം .അതും ഗുരുതരമായ ചട്ടലംഘനമാണ് .വിസിറ്റിങ് വിസയിൽ യു എ എയിൽ പോയി മാധ്യമപ്രവർത്തനം നടത്തുന്നത് കുറ്റകരമാണ് .

കേരളത്തിലെ ബിജെപി നേതാക്കളാരും മുരളീധരനെ പിന്തുണച്ച് രംഗത്ത് വരുന്നില്ല എന്നത് ശ്രദ്ധേയമാണ് . അവഗണന നേരിടുന്ന കുമ്മനം രാജശേഖരൻ ,ബാലശങ്കർ ,ശോഭ സുരേന്ദ്രൻ എന്നിവരെ ദേശീയ തലത്തിലേയ്ക്ക് ഉയർത്തണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു .എന്നാൽ അത് അട്ടിമറിക്കപ്പെട്ടു .അബ്ദുള്ളക്കുട്ടിയും ടോം വടക്കനും ഭാരവാഹികൾ ആയി .സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് വഴി മുരളീധരൻ ആണ് ഇവരുടെ പേരുകൾ വെട്ടിയതെന്നു ആരോപണമുണ്ട് .

മുരളീധരന്റെ പിന്തുണയോടെയാണ് കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ആകുന്നത് .എന്നാൽ സ്മിത മേനോൻ വിവാദം വന്നതോടെ കെ സുരേന്ദ്രനും അകലം പാലിക്കുകയാണ് .നയതന്ത്രതലത്തിൽ വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത് .വിദേശ രാജ്യങ്ങളിൽ മന്ത്രിക്കൊപ്പം പോകാൻ മന്താലയ അനുമതി വേണം .എന്നാൽ കേന്ദ്ര സർക്കാരിന്റെ അക്രെഡിറ്റെഷൻ പോലും അല്ലാത്ത സ്മിത മേനോൻ എങ്ങനെ യോഗത്തിൽ കടന്നു കൂടി എന്ന് വിശദീകരിക്കാൻ മുരളീധരൻ പാടുപെടേണ്ടി വരും .

Back to top button
error: