NEWS

ലൈഫ് മിഷനിൽ നിർണായക വെളിപ്പെടുത്തലുമായി ഹാബിറ്റാറ്റ് ചെയർമാൻ

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഹാബിറ്റാറ്റ് ചെയർമാൻ ജി ശങ്കർ .ലൈഫ് മിഷൻ നിർദേശിച്ചതനുസരിച്ച് ചെലവ് ചുരുക്കി പദ്ധതിരേഖ പുതുക്കുന്നതിനിടയിൽ പദ്ധതി ഉപേക്ഷിച്ചെന്ന് അറിയിച്ചുവെന്നാണ് ശങ്കറിന്റെ വെളിപ്പെടുത്തൽ .സ്പോൺസർ പിന്മാറി എന്നാണ് തന്നെ അറിയിച്ചതെന്നും ശങ്കർ വെളിപ്പെടുത്തുന്നു .

ലൈഫ് മിഷൻ ഇടപാടിലെ പ്രധാന വിഷയം എങ്ങനെ ഹാബിറ്റാറ്റിന്റെ സ്ഥാനത്ത് യൂണിടാക് വന്നു എന്നതായിരുന്നു .വിവരാവകാശത്തിലൂടെ ലഭിച്ച മറുപടിയിലൊന്നും ഇക്കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല .പ്രോജക്റ്റ് മാനേജ്‌മെന്റ് കൺസൽട്ടൻറ് എന്ന നിലയ്ക്ക് 234 യൂണിറ്റിന്റെ പ്രോജക്റ്റ് ആണ് ഹാബിറ്റാറ്റ് സമർപ്പിച്ചത് .32 കോടിയുടേതായിരുന്നു പദ്ധതി .

എന്നാൽ തുക കുറയ്ക്കാൻ ലൈഫ് മിഷൻ ആവശ്യപ്പെട്ടു .ഇതനുസരിച്ച് 203 യൂണിറ്റുള്ള 27 .5 കോടിയുടെ പദ്ധതി തയ്യാറാക്കി നൽകി .എന്നാൽ ചെലവ് 15 കോടിയിൽ താഴെ ആക്കണമെന്ന് ആവശ്യപ്പെട്ടു .

“യൂണിടാകിനെ കുറിച്ച് അറിയില്ല .എങ്ങനെ അവർ പദ്ധതിയിൽ മാറ്റം വരുത്തി എന്നതിനെ കുറിച്ചും വ്യക്തത ഇല്ല .പദ്ധതി നിർത്തി എന്നറിയിക്കുക ആയിരുന്നു .വിവിധ കാരണങ്ങളാൽ ഒക്ടോബറോടെ ഹാബിറ്റാറ്റ് ലൈഫ് മിഷന്റെ കൺസൾട്ടൻസി തന്നെ ഉപേക്ഷിച്ചു .”ശങ്കർ വ്യക്തമാക്കുന്നു .

Back to top button
error: