TRENDING

‘കാമി’യുമായി രോഷ്‌നി സ്വപ്ന; നോവല്‍ പ്രകാശനം കെ.ആര്‍ മീര

രുവളുടെ പ്രണയവും വന്യതയും കാമവും ഹിംസയും കലര്‍ന്ന ജലജീവിത യാത്രയുടെ കഥപറയുന്ന നോവല്‍ കാമിയുമായി രോഷ്‌നിസ്വപ്‌ന. തന്റെ ഫെയ്‌സ്ബുക്കിലുടെയാണ് റോഷ്‌നിസ്വപ്ന തന്റെ പുതിയ നോവലിനെപ്പറ്റി വെളിപ്പെടുത്തിയത്.
കാമിയുടെ കഥ അവളല്ലാത്ത ഒരുപാട് പെണ്ണുങ്ങളുടെ ജീവിതവും വേദനയും പ്രണയവും കാമവും കൂടിയാണെന്നുംആറ് മാസം കൊണ്ടാണ് താന്‍ ഈ നോവല്‍ എഴുതി തീര്‍ത്തതെന്നും രോഷ്‌നി പറയുന്നു.

തന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ കെ.ആര്‍ മീര ഒക്ടോബര്‍ 10ന് 12:00 മണിക്ക് സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ഈ പുസ്തകംപ്രകാശനം ചെയ്യുമെന്നും രോഷ്‌നിസ്വപ്‌ന പറഞ്ഞു.

#കാമി
എൻറെ ഏറ്റവും പുതിയ നോവൽ “#കാമി ” പ്രകാശിതമാവുകയാണ്
ഒരുവളുടെ പ്രണയവും വന്യതയും കാമവും ഹിംസയും കലർന്ന ജലജീവിത യാത്രയാണ് ഈ നോവൽ.
ഒരു കവിതയെഴുത്ത് പോൽത്തുടങ്ങി ഞരമ്പുകളെ ഞെരിച്ചു കളയുന്ന വേദന പോലെയാണ് കാമി
എഴുതിത്തീർത്തത്.
ആരാണ് കാമി
എന്ന് പലരും ചോദിച്ചു. ചോദിക്കുന്നു.
ഞാനാണോ അവൾ എന്നാണ് പലർക്കും അറിയേണ്ടത്.
കാമി ഞാനല്ല. ഞാൻ എഴുതുന്ന ഒരു കഥാപാത്രവും ഞാനല്ല.
എനിക്ക് ആവാൻ കഴിയാത്ത വരെയാണ് ഞാൻ എഴുതാൻ ശ്രമിക്കുന്നത്.
മർമ്മം അറിയുന്നവളാണ് കാമി.
അവൾ ഉപയോഗിക്കുന്ന ഓരോ മർമവും ഞാൻ ജീവൻ കൊണ്ട് എഴുതിയെടുത്തു. അത്രമാത്രം.
കൊല ചെയ്യാൻ പ്രാപ്തയായ പെണ്ണിൻറെ ജന്മത്തിൽ നിന്നാണ് കാമി
ആരംഭിക്കുന്നതും അവസാനിക്കുന്നതും.
കാമിയുടെ കഥ അവളല്ലാത്ത ഒരുപാട് പെണ്ണുങ്ങളുടെ ജീവിതവും വേദനയും പ്രണയവും കാമവും കൂടിയാണ്
ആറുമാസംകൊണ്ട് എഴുതിയതാണ് ഈ നോവൽ
അതിതീവ്രമായി കൈകളും കണ്ണുകളും വേദനിച്ച് ഞാൻ മുറിയിൽ അടച്ചു കിടന്നു, കാമിയുടെ എഴുത്തു കാലത്ത്.
ഒരു പാമ്പിനെപ്പോലെ അവളെന്നെ കൊത്തി.
കണ്ണാടിയിൽ കാണും പോലെ കാമി കാമിയെത്തന്നെ കണ്ടെത്തുന്ന ഈ നോവൽ എൻറെ പ്രിയപ്പെട്ട എഴുത്തുകാരി #കെ #ആർ #മീര 2000 ഒക്ടോബർ 10ന് 12:00 മണിക്ക് സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിൽ പ്രകാശനം ചെയ്യുകയാണ്.
എല്ലാവരും ഒപ്പമുണ്ടാകുമല്ലോ.
സ്നേഹപൂർവ്വം.
രോഷ്നിസ്വപ്ന
പ്രസാധനം : Telbrain Books
കവർ :രാജേഷ് Rajesh Chalode

https://www.facebook.com/roshiniswapna/posts/3596834170368303

Back to top button
error: