NEWS

24ണിക്കൂറിനിടെ 78,524 കോവിഡ് ബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24ണിക്കൂറിനിടെ 78,524 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 68,35,656 ആയി.

ഒറ്റ ദിവസത്തിനിടെ 971 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,05,526. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 9,02,425 പേര്‍ ചികിത്സയിലാണ്. ഇതുവരെ 58,27,705 പേരാണ് രോഗമുക്തരായി നേടിയത്.

ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മഹാരാഷ്ട്രയിലാണ്. അവിടെ ആകെ രോഗബാധിതരുടെ എണ്ണം 14,80,489 ആയി. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 7,34,427 കേസുകളും കര്‍ണാടകയില്‍ 6,68,652 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Back to top button
error: