LIFENEWS

ഇ ഡിയുടെ ഭാഗിക കുറ്റപത്രത്തിൽ നിറഞ്ഞുനിൽക്കുന്ന പേര് ശിവശങ്കറിന്റേത് ,വാട്സ്ആപ് ചാറ്റും തെളിവ്

സ്വർണക്കടത്തിൽ കള്ളപ്പണ ഇടപാടു സംബന്ധിച്ച ഭാഗിക കുറ്റപത്രത്തിൽ പ്രതി അല്ലാതിരുന്നിട്ടും നിറഞ്ഞു നിൽക്കുന്നത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിന്റെ പേര് .ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങൾ ഇ ഡി ഉന്നയിക്കുന്നുണ്ട് .ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയായാൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും .

കള്ളപ്പണം ഒളിപ്പിച്ച ലോക്കറിന്റെ കൂട്ടുടമ ആയ ചാർട്ടേർഡ് അക്കൗണ്ടൻറ് പി വേണുഗോപാലും ശിവശങ്കറും തമ്മിൽ നടത്തിയ ചാറ്റിന്റെ വിശദ വിവരങ്ങളും കുറ്റപത്രത്തിനൊപ്പം ഇ ഡി സമർപ്പിച്ചിട്ടുണ്ട് .ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം പ്രതികൾ പ്രയോജനപ്പെടുത്തിയോ എന്നാണ് ഇ ഡി പരിശോധിക്കുന്നത് .

സ്വപ്ന കൊണ്ട് വന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നത് സംബന്ധിച്ചാണ് വാട്സ്ആപ് ചാറ്റ് .സാറാ എന്ന വ്യക്തിയുടെ കൈവശം എന്തോ കൊടുത്ത് വിടാൻ വേണുഗോപാൽ ആവശ്യപ്പെടുന്നതും ശിവശങ്കർ ഓക്കേ എന്ന് പറയുന്നതും കണ്ടെടുത്ത ചാറ്റുകളിൽ ഉണ്ട് .

Back to top button
error: