NEWSTRENDING

രണ്ടും കല്പിച്ച് കിണറ്റിലേക്ക് ചാടി ,മുങ്ങി താഴ്ന്ന കുഞ്ഞിനെ പൊക്കിയെടുത്ത് നോക്കിയപ്പോൾ സ്വന്തം കുഞ്ഞ്

ഭാര്യയുടെ കരച്ചിൽ കേട്ടാണ് അമീർ അലി കിണറ്റിൻ കരയിലേക്ക് ഓടിയെത്തിയത് .കിണറ്റിൽ ആരോ വീണിരിക്കുന്നു .മുറ്റത്ത് കളിക്കുന്ന കുട്ടികളിൽ ആരോ ആണ് .ഒന്നും നോക്കാതെ അമീർ അലി കിണറ്റിലേക്ക് എടുത്ത് ചാടി .മുങ്ങി താഴ്ന്ന കുഞ്ഞിനെ ഉടുപ്പിന്റെ കോളറിൽ പിടിച്ച് പൊക്കിയെടുത്തു .മുഖം കണ്ടപ്പൊൾ സ്വന്തം മകൻ .

എടയൂർ നോർത്ത് ബാങ്കുംപടിയിലെ തയ്യാട്ടിൽ വീട്ടിൽ പതിനൊന്നുകാരൻ റെനിലിനാണ് ബാപ്പയുടെ ധൈര്യം രക്ഷയായത് .കഴിഞ്ഞ ദിവസമാണ് സംഭവം .ഉച്ചയ്ക്ക് ശേഷം അയൽ വീട്ടിലെ കുട്ടികൾ എല്ലാം അമീർ അലിയുടെ വീടിനു മുന്നിൽ കളിക്കാൻ എത്തിയിരുന്നു .ഭാര്യയുടെ കരച്ചിൽ കേട്ടാണ് അമീർ അലി വീടിനുള്ളിൽ നിന്നിറങ്ങി വന്നത് .ആദ്യം വീടിനു മുന്നിലുള്ള കിണറിലേക്കാണ് നോക്കിയത് .അവിടെ അസ്വാഭാവികമായി ഒന്നും കണ്ടില്ല .തൊട്ടടുത്തുള്ള മറ്റൊരു കിണറിൻ കരയിലേയ്ക്ക് ഓടി നോക്കി .കിണറിനുള്ളിൽ വെള്ളം ഓളം വെട്ടുന്നു .

ഒന്നും ചിന്തിച്ചില്ല ,അമീർ അലി കിണറിലേക്ക് എടുത്ത് ചാടി .ഒരു കുട്ടി മുങ്ങി താഴുന്നു .ഊളിയിട്ട് ഷർട്ടിന്റെ കോളറിൽ പിടിച്ചു പൊക്കി .വെള്ളത്തിന്റെ മുകൾ പരപ്പിലെത്തി കുഞ്ഞിന്റെ മുഖത്ത് നോക്കിയപ്പോഴാണ് സ്വന്തം മകൻ ആണെന്ന് അമീർ അലി തിരിച്ചറിയുന്നത് .

കിണറിനു ചുറ്റും കൂടിയവരുടെ സഹായത്തോടെ മുകളിലേയ്ക്ക് കയറുമ്പോൾ ബാപ്പയുടെ കരങ്ങളിൽ റെനിൽ സുരക്ഷിതനായിരുന്നു .ചവിട്ടിയ സൈക്കിൾ നിയന്ത്രണം വിട്ട് കിണറിന്റെ അരമതിലിൽ ഇടിച്ച് റെനിൽ കിണറിലേക്ക് പതിക്കുക ആയിരുന്നു .ശബ്ദം കേട്ട ഭാര്യയുടെ നിലവിളിയാണ് മകന്റെ ജീവൻ തിരിച്ച് പിടിക്കാൻ ഇടയാക്കിയതെന്ന് അമീർ അലി പറയുന്നു .

Back to top button
error: