NEWS

അച്ഛന്റെ പ്രായമുള്ളയാളെ കരണത്തടിച്ച എസ് ഐയ്ക്ക് സ്ഥലം മാറ്റം,കഠിന പരിശീലനം

വായോധികനെ കരണത്തടിച്ച് വലിച്ചിഴച്ച എസ് ഐയ്ക്ക് സ്ഥലം മാറ്റം.കുട്ടിക്കാനം കെ എ പി ബറ്റാലിയനിൽ കഠിന പരിശീലനത്തിനായാണ് സ്ഥലം മാറ്റം.

ആ സംഭവം ഇങ്ങനെ –

ഹെൽമെറ്റില്ലാതെ ബൈക്കിന് പിന്നിൽ യാത്ര ചെയ്ത വയോധികനെ കാരണത്തടിച്ച് പോലീസ്. കൊല്ലം ചടയമംഗലത്താണ് സംഭവം.69 വയസുള്ള രാമചന്ദ്രൻ നായരെ ആണ് മർദിച്ചത്.

ജോലിക്ക് പോകുന്നതിനിടെ സുഹൃത്തും രാമചന്ദ്രൻ നായരും സഞ്ചാരിച്ചിരുന്ന ബൈക്ക് പോലീസ് കൈ കൈ കാണിച്ച് നിർത്തുകയായിരുന്നു. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ആയിരം രൂപ പിഴയിട്ടു. നിലവിൽ പണം ഇല്ലെന്നും സ്റ്റേഷനിൽ വന്ന് പിഴ അടക്കാമെന്നും ഇരുവരും പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ എസ് ഐ ഷജിം ഇവരെ വലിച്ചു ജീപ്പിൽ കയറ്റി.

ബൈക്കോടിച്ച ആൾ ജീപ്പിൽ കയറി. എന്നാൽ താൻ പുറകിൽ ഇരുന്ന ആൾ ആണെന്നും പിഴ അടക്കേണ്ടതില്ലെന്നും രാമചന്ദ്രൻ നായർ പറഞ്ഞു. ഇതോടെയാണ് രാമചന്ദ്രൻ നായരെ പോലീസ് വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും മർദ്ധിക്കുകയും ചെയ്തത്.

Back to top button
error: