NEWS

ലൈഫ് മിഷൻ പദ്ധതി അട്ടിമറിച്ച് കിഴക്കമ്പലം പഞ്ചായത്ത് ,532 പേർ അപേക്ഷ നൽകിയിട്ടും വീട് നൽകിയത് 56 പേർക്ക് ,ചെലവഴിക്കാതെ ഒരു കോടി എഴുപത്തിയൊന്ന് ലക്ഷം രൂപ

പാവങ്ങൾക്ക് വീട് വച്ച് നല്കാൻ എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന ലൈഫ് മിഷൻ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാതെ കിഴക്കമ്പലം പഞ്ചായത്ത് .സിംഗപ്പൂർ മാതൃകയിൽ വികസനം വാഗ്ദാനം ചെയ്ത് ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തിലാണ് 532 അപേക്ഷകൾ ഉണ്ടായിട്ടും 56 പേർക്ക് മാത്രം വീടനുവദിച്ചത് .ഈ പദ്ധതി ഇനത്തിൽ ചെലവഴിക്കാതെ കിടക്കുന്നത് ഒരു കോടി എഴുപത്തിയൊന്ന് ലക്ഷം രൂപയാണ് .

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് പഞ്ചായത്ത് തന്നെ നൽകിയ മറുപടിയിലാണ് പാവങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയിൽ പണമുണ്ടായിട്ടും അപേക്ഷകർക്ക് വീട് നിർമ്മിച്ച് നൽകിയില്ലെന്ന വിവരമുള്ളത് .വിവരാവാകാശ പ്രവർത്തകൻ രാജു വാഴക്കാല ആണ് വിവരങ്ങൾ ശേഖരിച്ചത് .

ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ –

ചോദ്യം 1.ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിക്കാൻ 2016 ഏപ്രിൽ 1 മുതൽ 2020 ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ പഞ്ചായത്തിൽ ആകെ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട് ?

ഉത്തരം :2017-18 സാമ്പത്തിക വർഷമാണ് ലൈഫ് ഭവന പദ്ധതി നിലവിൽ വന്നത്. ഉപഭോക്താക്കളെ കൂടൂംബശീ വഴി സർവ്വേ നടത്തി അർഹരായ 182 പേരുടെ ലിസ്റ്റ് പഞ്ചായത്ത് പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്.1/08/2020 മുതൽ 23/01/2020 വരെ ഓൺലൈനായി 532 അപേക്ഷകൾ പഞ്ചായത്തിൽ ലഭിച്ചിട്ടുണ്ട്.

ചോദ്യം 2.ഓരോ വർഷവും ലഭിച്ച അപേക്ഷകളുടെ എണ്ണം എത്ര ?

ഉത്തരം :2017-18 മൂതൽ കുടുംബശ്രീ വഴി സർവ്വേ നടത്തി അർഹരായ 110 പേരുടെ ലിസ്റ്റ് പഞ്ചായത്ത് പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. 01/08/2020 മുതൽ 23/09/2020 വരെ ഓൺലൈനായി 532 അപേക്ഷകൾ പഞ്ചായത്തിൽ ലഭിച്ചിട്ടുണ്ട്.

ചോദ്യം 3 .ഈ കാലയളവിൽ ആകെ എത്ര വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട് ?

ഉത്തരം :56 വീടുകൾ

ചോദ്യം 4 .ഓരോ വർഷവും നിർമ്മിച്ച് നൽകിയ വീടുകളുടെ എണ്ണം എത്ര ?

ഉത്തരം :2018-19 ൽ 49, 2019-20 ൽ 7

ചോദ്യം 5 .ഫ്ലാറ്റ് സമുച്ചങ്ങൾ നിർമ്മിച്ച് നല്കാൻ പഞ്ചായത്തിന്റെ അധീനതയിൽ കണ്ടെത്തിയ സ്ഥലങ്ങൾ എവിടെയൊക്കെയാണ് ?ആകെ എത്ര സെൻറ് സ്ഥലം കണ്ടെത്തിയിട്ടുണ്ട് ?

ഉത്തരം :കണ്ടെത്തിയിട്ടില്ല.

ചോദ്യം 6 .ഈ പദ്ധതിയിലേയ്ക് കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും ആകെ എത്ര രൂപ ലഭിച്ചിട്ടുണ്ട് ?എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് ?എത്ര രൂപ ബാക്കിയുണ്ട് ?

ഉത്തരം :കേന്ദ്ര സർക്കാരിൽ നിന്നും വിഹിതമൊന്നും ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാരിൽ നിന്നും 15,60132/- രൂപ ലഭിച്ചിട്ടുണ്ട്. 362314/- രൂപ ചെലവഴിച്ചിട്ടുണ്ട്.1197818 / – രൂപ ബാക്കിയുണ്ട്.

ചോദ്യം 7.ഈ പദ്ധതിയിലേക്ക് പഞ്ചായത്ത് എത്ര രൂപ വകയിരുത്തിയിട്ടുണ്ട് ?എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് ?

ഉത്തരം :3,15,50080 രൂപ പലപ്പോഴായി വകയിരുത്തിയിട്ടുണ്ട്. 1,44,41072 രൂപ ചെലവഴിച്ചിട്ടുണ്ട് .

ചോദ്യം 8 .എത്ര രൂപ ബാക്കിയുണ്ട് ?

ഉത്തരം :1,71,09608/ – രൂപ ബാക്കിയുണ്ട്,

ചോദ്യം 9 .പഞ്ചായത്തിന്റെ കീഴിൽ ആകെ എത്ര കുടുംബങ്ങൾക്ക് വീടും സ്ഥലവും ഇല്ലാത്തവരുടെ കണക്ക് പഞ്ചായത്തിന്റെ കൈവശം ഉണ്ടോ ?ഉണ്ടെങ്കിൽ ആകെ എത്ര പേരുണ്ട് ?

ഉത്തരം :കുടുംബശീ വഴി സർവ്വേ നടത്തി അർഹരായ 44 പേരുടെ ലിസ്റ്റ് പഞ്ചായത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാവങ്ങൾക്ക് വീട് പദ്ധതിയിൽ കിഴക്കമ്പലം പഞ്ചായത്ത് കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ല എന്നാണ് വിവരാവകാശ രേഖകൾ സൂചിപ്പിക്കുന്നത് .കേരളത്തിൽ രാഷ്ട്രീയ പാർട്ടി ഭരിക്കാത്ത ഏക പഞ്ചായത്ത് കിഴക്കമ്പലം ആണ് .

Back to top button
error: