NEWS

പോലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് ഫെയ്‌സ്ബുക്ക് വ്യാജന്മാര്‍

വ്യാജഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പണം തട്ടുന്ന തട്ടിപ്പ് സംഘം വ്യാപകമായിരുന്നു. എന്നാല്‍ ഇപ്പോവിതാ പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ്. അതില്‍ ഉന്നത ഉദ്യോഗസ്ഥരായ ഋഷിരാജ് സിങും പി.വിജയനും ജി. ലക്ഷമണയും തുടങ്ങി ഡിവൈ.എസ്.പിമാരടക്കം ഇരുപതിലേറെ ഉദ്യോഗസ്ഥരുടെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പിന് പിന്നില്‍ രാജസ്ഥാനും ഒഡീഷയും കേന്ദ്രീകരിച്ചുള്ള സംഘമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ഐ.ജി. ജ.വിജയന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് യഥാര്‍ത്ഥ അക്കൗണ്ടിലുള്ള അതേ പേരും ഫോട്ടോയും വിവരങ്ങളുമെല്ലാം ചേര്‍ത്ത വ്യാജന്‍.

വ്യാജ അക്കൗണ്ടില്‍ നിന്ന് ചിലര്‍ക്ക് ഫ്രണ്ട്‌സ് റിക്വസ്റ്റ് പോയതോടെയാണ് ശ്രദ്ധയില്‍പെട്ടത്. വ്യാജനുമായി സൗഹൃദത്തിലായയാളോട് മെസഞ്ചറിലെ ചാറ്റിലൂടെ മുപ്പതിനായിരം രൂപ ആവശ്യപ്പെട്ടു. പണം കൈമാറാന്‍ ഗൂഗിള്‍ പേ നമ്പരും നല്‍കി. സംശയം തോന്നി പണം കൈമാറാത്തതിനാല്‍ തട്ടിപ്പ് പൊളിഞ്ഞു.

ഹൈടെക് സെല്ലിന്റെ അന്വേഷണത്തില്‍ തട്ടിപ്പ് കേന്ദ്രങ്ങളേക്കുറിച്ച് വിവരം ലഭിച്ചു. തമിഴ്‌നാട്ടിലും ആന്ധ്രയിലുമെല്ലാം സമാന തട്ടിപ്പ് നടത്തിയ സംഘത്തിന്റെ ആസൂത്രിത ഇടപെടലെന്നാണ് വിവരം. പൊലീസിന്റെ പേരിലെത്തുന്ന ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍ കൃത്യമായി പരിശോധിച്ച ശേഷം മാത്രം സ്വീകരിക്കുക. പണമോ ക്രെഡിറ്റ് കാര്‍ഡിന്റേതടക്കം രഹസ്യവിവരങ്ങളോ ആവശ്യപ്പെട്ടാല്‍ അവരുമായി നേരിട്ട് ബന്ധപ്പെടാതെ ഒരു കാരണവശാലും കൈമാറരുത്. തുടങ്ങിയ മുന്നറിയിപ്പുകളാണ് തട്ടിപ്പില്‍ വീഴാതിരിക്കാന്‍ പൊലീസിന് നല്‍കാനുള്ളത്.

Back to top button
error: