NEWS

വീട്ടിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം

തിരുവനന്തപുരം: വീട്ടിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം.
പാങ്ങോട് പരയ്ക്കാട് കോളനിയില്‍ ഷിബുവിനെയാണ് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട കാല്‍ നായ്ക്കള്‍ കടിച്ച്‌വലിക്കുന്നത് നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

ഒട്ടേറെ കേസുകളില്‍ പ്രതിയായ ഷിബു ഒറ്റക്കായിരുന്നു താമസം. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. ഇടയ്ക്കിടെ ചില സുഹൃത്തുക്കള്‍ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ട് ദിവസമായി ആരെയും കണ്ടിട്ടില്ലെന്നും പറയുന്നു. സംഭവത്തില്‍ പാങ്ങോട് പൊലീസും ഫൊറന്‍സിക് സംഘവും അന്വേഷണം ആരംഭിച്ചു.

Back to top button
error: