NEWS

ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന് വിട

വാഷിങ്ടണ്‍: ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. ദീര്‍ഘവര്‍ഷങ്ങളായി തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. മകന്‍ വോള്‍ഫ്ഗാംഗാണ് മരണവിവരം പുറത്തുവിട്ടത്.

1970 കളുടെ തുടക്കത്തിലാണ് സഹോദരന്‍ അലക്‌സിനൊപ്പം എഡ്ഡി വാന്‍ ഹാലന്‍ റോക്ക് ബാന്‍ഡ് സ്ഥാപിച്ചത്. പിന്നീട് 1984ല്‍ അമേരിക്കയിലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയ ജംപ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവ് കൂടിയായിരുന്നു എഡ്ഡി. 2012-ല്‍ വേള്‍ഡ് മാഗസിന്‍, ലോകത്തിലെ ഏറ്റവും മകിച്ച ഗിറ്റാറിസ്റ്റായി എഡ്ഡിയെ തിരഞ്ഞെടുത്തു.

റോളിങ് സ്റ്റോണ്‍ മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയില്‍ എട്ടാംസ്ഥാനമാണ് എഡ്ഡി വാന്‍ ഹാലന് ലഭിച്ചത്.

1955 ല്‍ നെതര്‍ലാന്റ്‌സിലെ ആംസ്റ്റര്‍ഡാമിലാണ് എഡ്ഡി ജനിച്ചത്. ജാന്‍ വാന്‍ ഹാലന്‍, യൂജീന ഹാലന്‍ എന്നിവരാണ് മാതാപിതാക്കള്‍. പിതാവ് ജാന്‍ വാന്‍ ഹെലന്‍ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു.

Back to top button
error: