NEWS

മുട്ടുമടക്കി ഹരിയാനയിലെ ബിജെപി സർക്കാർ ,രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലിയ്ക്ക് ഹരിയാനയിൽ പ്രവേശിക്കാൻ അനുമതി

കാർഷിക നിയമത്തിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന ട്രാക്ടർ റാലി തടഞ്ഞ നടപടി ഹരിയാനയിലെ ബിജെപി സർക്കാർ പിൻവലിച്ചു .കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ നിന്ന് ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് റാലി പ്രവേശിക്കുമ്പോഴാണ് ബാരിക്കേഡ് കെട്ടി റാലി തടഞ്ഞത് .

തുടർന്ന് താൻ കാത്തിരിക്കാൻ തയ്യാറാണെന്ന് കാട്ടി രാഹുൽ ട്വീറ്റ് ചെയ്തു .ഒന്നല്ല അയ്യായിരം മണിക്കൂർ കാത്തിരിക്കാനും തയ്യാറാണെന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത് .

നൂറുകണക്കിന് പൊലീസുകാരെ അണിനിരത്തിയായിരുന്നു റാലി തടഞ്ഞത് .ബാരിക്കേഡ് മറികടന്നു കോൺഗ്രസ് പ്രവർത്തകർ മുന്നോട്ട് പോകാൻ ശ്രമിച്ചപ്പോൾ പോലീസ് ലാത്തിവീശി .ജലപീരങ്കിയും പ്രയോഗിച്ചു .

രാഹുൽ കാത്തിരിപ്പ് തുടങ്ങിയപ്പോൾ ഹരിയാന സർക്കാരിന് വഴങ്ങേണ്ടി വന്നു .100 പേർക്ക് മാത്രം ഹരിയാനയിൽ പ്രവേശിക്കാനുള്ള അനുമതി ആണ് ഇപ്പോൾ നൽകിയിരിക്കുന്നത് എന്നാണ് വിവരം .രാഹുൽ ഗാന്ധി സഞ്ചരിക്കുന്നത് അടക്കമുള്ള മൂന്നു ട്രാക്ടറുകൾ കടത്തി വിട്ടു എന്നാണ് റിപ്പോർട്ട് .രാഹുലിനൊപ്പം റാലിയിൽ ഉണ്ടായിരുന്ന പഞ്ചാബ് കോൺഗ്രസ്സ് നേതാക്കൾ മടങ്ങിപ്പോയി .

ഹരിയാനയിൽ രണ്ടു യോഗങ്ങളിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും .കുരുക്ഷേത്രയിൽ ആണ് സമാപന യോഗം .

Back to top button
error: