NEWS

തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍ വിവാഹിതയാവുന്നു

റെ ആരാധകരുള്ള പ്രേക്ഷകരുടെ പ്രിയ താരമാണ് കാജല്‍ അഗര്‍വാള്‍.
കുറെ നാളായി. താരത്തിന്റെ വിവാഹത്തെപ്പറ്റി കുറെ നാളുകളായി ധാരാളം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചുവെന്ന വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ആ വാര്‍ത്തകള്‍ ശരിവച്ചിരിക്കുകയാണ് കാജല്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

ഒക്ടോബര്‍ 30 ന് മുംബൈയില്‍ വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാണ് കാജലും ഗൗതവും ഒന്നാകുന്നത്. ഡിസണ്‍ ലിവിങ്ങ് എന്ന ഇന്റീരിയര്‍ ഡിസൈനിങ്ങ് സ്ഥാപനത്തിന്റെ മേധാവിയാണ് കാജലിന്റെ പ്രതിശ്രുത വരന്‍ ഗൗതം കിച്ച്‌ലു.

ജയം രവി നായകനായെത്തിയ കോമാളിയിലാണ് കാജല്‍ ഒടുവില്‍ വേഷമിട്ടത്. മുംബൈ സാഗ, മൊസഗല്ലു, പാരിസ് പാരിസ്, ഇന്ത്യന്‍ 2 എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍

View this post on Instagram

♾🙏🏻

A post shared by Kajal Aggarwal (@kajalaggarwalofficial) on

Back to top button
error: