NEWS

സെക്രട്ടറിയേറ്റിലെ തീപിടുത്തം ഷോര്‍ട്‌സര്‍ക്യൂട്ട് അല്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സെക്രട്ടറിയേറ്റിലെ തീപിടുത്തം ഷോര്‍ട്‌സര്‍ക്യൂട്ട് അല്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്.

തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നു തെളിയിക്കുന്ന ഒന്നും സ്ഥലത്തുനിന്നും ശേഖരിച്ച സാംപിളുകളില്‍ കണ്ടെത്താനായില്ലെന്നു ഫൊറന്‍സിക് പരിശോധനാഫലത്തില്‍ പറയുന്നു. തീപ്പിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നില്‍ നിന്നു പോലും തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല.

കത്തിയത് ഫയലുകള്‍ മാത്രമാണ്. സാനിറ്റൈസര്‍ ഉള്‍പ്പെടെ മറ്റ് വസ്തുക്കള്‍ കത്തിയില്ല. ഫൊറന്‍സിക് ലാബിലെ ഫിസിക്‌സ് വിഭാഗമാണ് മൂന്ന് ആഴ്ച മുന്‍പ് സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിവന്റെ പകര്‍പ്പ് എഡിജിപി മനോജ് എബ്രഹാമിനും കേസിന്റെ അന്വേഷണ ചുമതലയുള്ള എസ്പിക്കും കൈമാറി.

സെക്രട്ടേറ്റിലുണ്ടായ തീപിടിത്തം വിവാദമായതിന് പിന്നാലെ രണ്ട് അന്വേഷണ സംഘങ്ങളെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. പോലീസ് അന്വേഷണവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതി അന്വേഷണവുമായിരുന്നു. എന്നാല്‍ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിനെ പാടെ തളളുന്നതായിട്ടാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

Back to top button
error: