NEWS

ലോകത്തെ ആദ്യത്തെ കടലാസ് കോവിഡ് പരിശോധന കിറ്റ് വരുന്നു

കോവിഡ് വാപനം രൂക്ഷമായ സാഹചര്യത്തില്‍ വളരെ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ കോവിഡ് പരിശോധനകിറ്റുമായി ഇന്ത്യയില്‍ നിന്നുളള ഗവേഷകരുടെ സംഘം.

ഗര്‍ഭപരിശോധനാ കിറ്റ് പോലുളള പേപ്പര്‍ ഉപയോഗിച്ചുളള പരിശോധനയാണ് കൊറോണ വൈറസിനെതിരെയും കണ്ടെത്തിയിരിക്കുന്നത്. കോവിഡ് വൈറസ് തിരിച്ചറിയുന്നതോടെ പരിശോധനക്ക് ഉപയോഗിക്കുന്ന പേപ്പര്‍ നിറം മാറുകയാണ് ചെയ്യുന്നത്. വെറും 500 രൂപ ചെലവില്‍ 45 മിനിറ്റില്‍ പരിശോധന ഫലം ലഭിക്കുമെന്നതാണ് ഫെലുദ എന്ന ഈ ഇന്ത്യന്‍ നിര്‍മിത പരിശോധനയുടെ പ്രത്യേകത.

ഇപ്പോള്‍ തന്നെ വ്യാവസായികമായി വിപണിയില്‍ അവതരിപ്പിക്കാനുള്ള ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്. വില്‍പനക്കെത്തുന്നതോടെ ലോകത്തെ ആദ്യത്തെ കടലാസ് ഉപയോഗിച്ചുള്ള കോവിഡ് പരിശോധന കിറ്റാകും ഇത്.

ക്ലസ്റ്റേഡ് റെഗുലര്‍ലി ഇന്റര്‍സ്പേസ്ഡ് ഷോട്ട് പാലിന്‍ഡ്രോമിക് റിപീറ്റ്സ് ഫെലുദ ടെസ്റ്റ് എന്നാണ് ഔദ്യോഗികമായ പേര്. ന്യൂഡല്‍ഹിയിലെ സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി) യിലേയും ടാറ്റ ഗ്രൂപ്പിലേയും ഗവേഷകരാണ് നിര്‍ണായകമായ കണ്ടെത്തലിന് പിന്നില്‍.

Back to top button
error: