NEWS

ആശങ്ക ഒഴിയുന്നു; 24 മണിക്കൂറിനിടെ 61,267 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 61,267 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 884 പേരാണ് ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേസുകളുടെ എണ്ണത്തിലും മരണത്തിലും കുറവ് വന്നിട്ടുണ്ട്.

66,85,083 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 9,19,023 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 9,34,427 പേരായിരുന്നു കഴിഞ്ഞ ദിവസം കോവിഡ് ബാധിതരായി ചികിത്സയിലുണ്ടായിരുന്നത്. ചികിത്സയിലുള്ളവരിലും ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Back to top button
error: