യുപിയില്‍ വീണ്ടും പീഡനപരമ്പര; പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി

ലക്‌നൗ: യുപിയില്‍ വീണ്ടും പീഡനപരമ്പര അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസം ഹത്രാസിലെ പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് ഇതാ മറ്റൊരു കൂട്ടബലാത്സംഗം കൂടി അരങ്ങേറിയിരിക്കുകയാണ്. മീററ്റിലാണ് സംഭവം. പതിനഞ്ചുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

ലഹരിമരുന്ന് നല്‍കി ബന്ധുവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ശേഷം ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയെന്നും പോലീസ് പറയുന്നു. അതേസമയം, മറ്റൊരു പീഡനം കൂടി ലക്‌നൗവില്‍ റിപ്പോര്‍ട്ട് ചെയ്തു. 22കാരിയാണ് പീഡനത്തിന് ഇരയായത്. യുപിയില്‍ പരാതി നല്‍കാന്‍ പെണ്‍കുട്ടി ഭയന്ന് ഓടിയത് 800 കിലോമീറ്ററാണ്.

കൂട്ടുകാരിയുടെ സുഹൃത്ത് ലഹരിമരുന്നു നല്‍കിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം. ഇരുവരുമൊത്തുള്ള രംഗങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയ യുവാവ് താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ അവ പുറത്തുവിടുമെന്നും പരാതി നല്‍കിയാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. യുവതിയുമായി പൊലീസ് സംഘം ലക്നൗവിലേയ്ക്കു തിരിച്ചു.

Exit mobile version