NEWS

റാന്നി മണ്ഡലത്തിലെ മുൻ ബിജെപി സ്ഥാനാർത്ഥി സിപിഐഎമ്മിൽ

ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പ്രസാദ് എം ഭാസ്ക്കരൻ സിപിഎമ്മിൽ ചേർന്നു .റാന്നി മണ്ഡലത്തിലെ ബിജെപി മുൻ സ്ഥാനാർഥി ആയിരുന്നു .2006 ൽ ആണ് പ്രസാദ് റാന്നി നിയമസഭാ മണ്ഡലത്തിൽ ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് .

ബിജെപിയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത് എന്ന് പ്രസാദ് പറഞ്ഞു .പാർട്ടിയിൽ ജനാധിപത്യമില്ല .ചർച്ചകൾ ഇല്ലാതെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ് .പത്തനംതിട്ട ജില്ലയിൽ ബിജെപിയിൽ വിഭാഗീയത രൂക്ഷമാണെന്നും പ്രസാദ് പ്രതികരിച്ചു .

35 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നു .പുതിയ ആൾക്കാർ പാർട്ടിയിലേക്ക് വരുന്നില്ല .പഴയവരെ ആകട്ടെ പാർട്ടി തഴയുകയുമാണ് പാർട്ടി വിട്ട കാര്യം വിവരിച്ച് പ്രസാദ് പറഞ്ഞു .പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ പ്രസാദ് എന്‍ ഭാസ്‌കരനെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാലയിട്ട് സ്വീകരിച്ചു.

Back to top button
error: