LIFENEWS

നിർഭയ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ എ പി സിങ് ഹത്രാസ് പ്രതികൾക്ക് വേണ്ടിയും ഹാജരാകും

നിർഭയ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ അതേ വക്കീൽ ഹത്രാസ് പ്രതികൾക്ക് വേണ്ടിയും ഹാജരാകും .അഖില ഭാരതീയ ക്ഷത്രീയ മഹാസഭയാണ് ഹത്രാസ് പ്രതികൾക്ക് വേണ്ടി വക്കീലിനെ ഏർപ്പാടാക്കിയത് .

അഖില ഭാരതീയ ക്ഷത്രീയ മഹാസഭാ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ രാജ മാനവേന്ദ്ര സിങ് പ്രതികൾക്ക് വേണ്ടി ഹാജരാകാൻ എ പി സിങിനോട് അഭ്യർത്ഥിച്ചു .എ പി സിംഗിന്റെ ഫീസിനായി ക്ഷത്രിയ മഹാസഭാ ധാരാളം പണം ശേഖരിച്ചതായി രാജ മാനവേന്ദ്ര സിങ് അറിയിച്ചു .

സവർണ സമുദായത്തെ അപമാനിക്കാൻ ദളിതരെ ഉപയോഗിക്കുകയാണെന്നും രജപുത്ര സമുദായത്തിന് അതിൽ വേദനയുണ്ടെന്നും രാജ മാനവേന്ദ്ര സിങ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു .സത്യം പുറത്ത് കൊണ്ടുവരാൻ താക്കൂർ സമുദായത്തിൽ പെട്ട പ്രതികളുടെ വക്കാലത്ത് എ പി സിംഗിനെ ഏൽപ്പിക്കുക ആണെന്നും രാജ മാനവേന്ദ്ര സിങ് വാർത്താകുറിപ്പിൽ പറയുന്നു .

Back to top button
error: