NEWS

അഞ്ച് സംവിധായകര്‍ അഞ്ച് കഥ; ‘പുത്തം പുതു കാലൈ’യുടെ ട്രെയിലര്‍ പുറത്ത്

ഞ്ച് സംവിധായകര്‍ അഞ്ച് കഥ വ്യത്യസ്ത സിനിമ ‘പുത്തം പുതു കാലൈ’യുടെ ട്രെയിലര്‍ പുറത്ത്. ചിത്രം ഒക്ടോബര്‍ 16ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.

ഗൗതം മേനോന്‍, സുഹാസിനി മണിരത്‌നം, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാഡ്, സുധ കൊങ്കര എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആന്തോളജിയിലെ ഇളമൈ ഇദോ ഇദോ എന്ന ചിത്രം സംവിധാനം ചെയ്തത് സുധ കൊങ്കരയാണ്. ജയറാം, കാളിദാസ്, ഉര്‍വശി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

അവളും ഞാനും എന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഗൗതം മേനോനാണ്. എം.എസ് ഭാസ്‌കര്‍, റിതു വര്‍മ്മ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. കോഫി എനിവണ്‍ എന്ന ചിത്രമാണ് സുഹാസിനി മണിരത്‌നം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സുഹാസിനിയെ കൂടാതെ അനുഹാസന്‍,ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു.

റീയൂണിയന്‍ എന്ന ചിത്രമാണ് രാജീവ് മേനോന്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ആന്‍ഡ്രിയയും ലീല സാംസണുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

Back to top button
error: