NEWS

കീഴടങ്ങുക, എഴുന്നേല്‍ക്കുക, വീണ്ടും മുന്നേറുക; വൈറലായി അമലയുടെ ചിത്രങ്ങള്‍

നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ശ്രദ്ധ നേടിയതാരണമാണ് നടി അമല പോള്‍. ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയ മികവ് കൊണ്ട് തന്റേതായ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന താരവുമാണ് അമല. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വളരെ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ താരം ബീച്ചില്‍ നിന്ന് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

തനിക്ക് ഏറെ പ്രിയപ്പെട്ട ഹിമാലയന്‍ യാത്രയിലെ അനുഭവത്തെക്കുറിച്ച് താരം നേരത്തെ പങ്കുവെച്ചിരുന്നു. കീഴടങ്ങുക,എഴുന്നേല്‍ക്കുക, വീണ്ടും മുന്നേറുക എന്ന തലവാചകത്തോടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഏറെ ആഗ്രഹിച്ച യാത്രയില്‍ കുത്തിക്കുറിക്കാന്‍ കയ്യില്‍ ഡയറി കരുതിയിരുന്നു. യാത്ര പുറപ്പെടും മുമ്പ് ഡായറിയുടെ ആദ്യതാളില്‍ എഴുതി തുടങ്ങി. സിനിമ തിരക്കുകള്‍ക്കിടയില്‍ നിന്ന് അവധിക്കാലം പോലെയാണ് ഈ യാത്രയെ കണ്ടത്. ഒരു പാട് നാളത്തെ ആഗ്രഹമായിരുന്നു മൂടല്‍ മഞ്ഞ് വീണ് തണുത്തുറഞ്ഞ സുന്ദരമാം ഹിമാലയത്തിന്റെ ഭംഗി ആസാദിക്കണമെന്ന് . ഈ യാത്ര ആഘോഷമാക്കി തന്നെയാണ് അവസാനിച്ചത്, അമല കുറിച്ചു.

Back to top button
error: