NEWS

നേഴ്‌സുമാരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് നിരാഹാരസമരം ആരംഭിച്ചു

കോവിഡ് രോഗിയുടെ മുറിവില്‍ പുഴുവിനെ കണ്ടെത്തിയത് വലിയ തലക്കോട്ടോടെ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് എതിരെ വ്യാപക പ്രതിഷേധം നടന്നിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട രണ്ട് ഹെഡ് നേഴ്‌സമാരെയും നോഡല്‍ ഓഫീസറായ ഡോക്ടറെയും സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനെതിരെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധ സൂചകമായി തിരുവനന്തരപുരം മെഡിക്കല്‍ കോളജിന് മുന്‍പില്‍ നിരാഹാരസമരം ആരംഭിച്ചു. സമരം കെ.ജി.എന്‍.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കെ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം നോര്‍ത്ത് ജില്ല പ്രസിഡന്റ് അനസ് എസ്.എം, ജില്ല സെക്രട്ടറി ഗിരിഷ് ജി ജി, ജില്ല വൈസ് പ്രസിഡന്റ് സൗമ്യ എസ്.വി എന്നിവരാണ് നിരാഹാരം കിടക്കുന്നത്. 8 മാസക്കാലമായി ആത്മാര്‍ത്ഥമായി പണിയെടുക്കുന്ന നേഴ്‌സുമാരുടെ വയറ്റിലടിക്കുന്ന പണിയാണ് സാലറികട്ടെന്നാണ് പരക്കേയുള്ള ആക്ഷേപം. കോവിഡ് ഡ്യൂട്ടിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 400 ഓളം നേഴ്‌സുമാരെ ആവശ്യമുണ്ടെങ്കിലും ആ ഒഴിവിലേക്ക് ആരെയും നിയമിച്ചിട്ടില്ലെന്നും പറയുന്നു. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ 7-ാം തീയതി സെക്രട്ടേറിയറ്റ് നടയില്‍ നടത്താനിരിക്കുന്ന ധര്‍ണ നിരാഹാര സത്യാഗ്രഹമാക്കി മാറ്റുമെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു.

Back to top button
error: