NEWS

മകൾ നഷ്ടപ്പെട്ടു പോയ അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാർ, വൈറലായി 4 ചിത്രങ്ങൾ

നഷ്‌ടമായ മകളെ അവസാനമായി ഒരു നോക്ക് പോലും കാണാനാകാത്ത ‘അമ്മ. അമ്മയെ കെട്ടിപ്പിടിച്ച് ആശ്വാസ വാക്കുകൾ കിട്ടാതെ ഇടറുന്ന പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാണ്ടിയും. ഒരു വേള ആ അമ്മയെ ആശ്വസിപ്പിക്കുമ്പോൾ കണ്ണുനീർ വാർത്ത പ്രിയങ്ക.

ആ അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോൾ രാഹുലിന് വാക്കുകൾ ഇല്ലായിരുന്നു. എന്നാൽ ഒപ്പമുണ്ട് എന്ന സന്ദേശം ആ അമ്മയ്ക്ക് അശ്ലേഷത്തിലൂടെ നൽകി കോൺഗ്രസ്‌ മുൻ അധ്യക്ഷൻ.

ഹത്രാസിലെ ഇരയുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ രാഹുൽ ഗാന്ധിയുടെ കണ്ണുകൾ പറയുന്നതെന്താണ്? വരാനിരിക്കുന്നത് വലിയ പോരാട്ടത്തിന്റെ നാളുകൾ ആണെന്നോ?

ഹത്രാസിലേയ്ക്കുള്ള വഴി മദ്ധ്യേ കോൺഗ്രസ്‌ സംഘത്തെ പോലീസ് തടഞ്ഞു. പിന്നാലെ ലാത്തിച്ചാർജുമുണ്ടായി . പ്രവർത്തകരെ രക്ഷിക്കാൻ ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക പ്രതിരോധമായി നിലകൊണ്ടു. ഇതിനിടയിൽ തന്നെ പിടിച്ചുമാറ്റാൻ ശ്രമിച്ച പോലീസുകാരൻ ഒരു വേള പ്രിയങ്കയുടെ കണ്ണുകളിൽ കണ്ടത് ആരെയാവണം?

സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഈ 4 ബിജെപി വിരുദ്ധ ചിത്രങ്ങൾ. നിരവധി പേരുടെ പ്രൊഫൈൽ ചിത്രങ്ങൾ ആണവ.

Back to top button
error: