ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണം ദുരുദ്ദേശപരം: കെപിഎസി ലളിത

തൃശ്ശൂര്‍: സംഗീത നാടക അക്കാദമി വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത രംഗത്ത്.

ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണം അവാസ്തവും ദുരുദ്ദേശപരവുമെന്ന് കെപിഎസി ലളിത പറഞ്ഞു. സെക്രട്ടറിയോട് രാമകൃഷ്ണന് വേണ്ടി സംസാരിച്ചു എന്നുളളത് സത്യവിരുദ്ധമാണെന്നും നൃത്തവിതരണത്തിന് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ലെന്നും ലളിത പറയുന്നു.

കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version