ബെംഗളൂരു ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യും

ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷിന് നോട്ടീസ് അയച്ചതായാണ് വിവരം. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചെന്ന് ഇഡി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്തതിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

2015 ല്‍ അനൂപ് മുഹമ്മദിന് കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചെന്നാണ് മൊഴി. കേസിലെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞയാഴ്ചയാണ് ബെംഗളൂരു ഇഡിയും കേസെടുത്തത്.

നിലവില്‍ രണ്ടു കേന്ദ്ര ഏജന്‍സികളും കര്‍ണാടക പൊലീസിലെ രണ്ടു വിഭാഗങ്ങളും ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിച്ച് വരികയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version