NEWS

മോഷണകേസ് പ്രതി ഡ്രാക്കുള സുരേഷ് തടവുചാടി, അന്വേഷണം ഊര്‍ജിതമാക്കി പോലീസ്‌

കൊച്ചി: മോഷണകേസ് പ്രതി ഡ്രാക്കുള സുരേഷ് കോവിഡ് ചികിത്സ കേന്ദ്രത്തില്‍ നിന്ന് തടവുചാടി.

എറണാകുളം മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സ കേന്ദ്രത്തില്‍ നിന്നുമാണ് തടവുചാടിയത്. കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ആലുവ സബ്ജയിലിലേക്ക് മാറ്റാന്‍ പുറത്തിറക്കിയപ്പോഴാണ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് സുരേഷ് മുങ്ങിയത്.

പെരുമ്പാവൂരിലെ ഒരു മോഷണക്കേസില്‍ പിടിയിലായ സുരേഷ് നേരത്തെ രണ്ടുപ്രാവശ്യം പോലീസിനെ ആക്രമിച്ച് കടന്ന് കളഞ്ഞിരുന്നു. പിന്നീട് പെരുമ്പാവൂരില്‍ നിന്ന് പിടിയിലായ സുരേഷിന് കോവിഡ് സ്ഥിരീകരിച്ചതോടെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Back to top button
error: