NEWS

രാഹുലിന്റെ ഹത്രാസ് സന്ദര്‍ശനം; വഴി തടഞ്ഞ് യോഗി സര്‍ക്കാര്‍

ത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പത്തൊന്‍മ്പതുകാരി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുകയാണ്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ വഴി തടഞ്ഞ് യോഗി സര്‍ക്കാര്‍.

ഹത്രസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി നോയിഡ പാതയാണ് അടച്ചത്. രാഹുലിന്റെ ഒപ്പം പോകാനിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലുമാക്കി.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ ഹത്രാസിലെ നിർഭയയുടെ കുടുംബത്തെ കാണാൻ വീണ്ടും ഡൽഹിയിൽ നിന്ന് തിരിക്കുന്നത് .”രാഹുൽ ഗാന്ധി ഇന്ന് ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ കാണും .അവരുടെ വിഷമങ്ങൾ കേൾക്കാനും പെൺകുട്ടിയ്ക്ക് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെടാനും ആണ് രാഹുൽ ഗാന്ധി ഇന്ന് ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ കാണുന്നത് .ആ കുടുംബത്തെ ബിജെപി സർക്കാർ പീഡിപ്പിക്കുകയാണ് .”കോൺഗ്രസ് വാർത്താ കുറിപ്പിൽ പറഞ്ഞു .

കുടുംബത്തെ അഭിഭാഷകരെ അടക്കം സന്ദർശിക്കാൻ അനുവദിക്കാത്ത യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വേണ്ടി വന്നാൽ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാവ് വിവേക് ടാങ്ക പറഞ്ഞു .ഇക്കാര്യം അഭിഭാഷകൻ കൂടിയായ കോൺഗ്രസ് നേതാവ് കപിൽ സിബലുമായി ചർച്ച നടത്തി എന്നും വിവേക് ടാങ്ക ട്വീറ്റ് ചെയ്തു .

ഹത്രാസിലെ കുടുംബത്തെ കാണാൻ പോകുമെന്നും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പ്രഖ്യാപിച്ചിട്ടുണ്ട് .കഴിഞ്ഞ ദിവസം ഹത്രാസിലേയ്ക്ക് പോകാൻ ശ്രമിച്ച തൃണമൂൽ കോൺഗ്രസ് എംപിമാരുടെ സംഘത്തെ പോലീസ് കയ്യേറ്റം ചെയ്തിരുന്നു .

ഹത്രാസിലെ കുടുംബത്തെ സന്ദർശിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള സംഘത്തെയും ഉത്തർപ്രദേശ് പോലീസ് കൈയ്യേറ്റം ചെയ്തിരുന്നു .പോലീസുകാർ പിടിച്ചു തള്ളിയതിനെ തുടർന്ന് രാഹുൽ ഗാന്ധി നിലത്ത് വീണു .പ്രവർത്തകർക്കെതിരെ പോലീസ് ലാത്തിചാര്ജും നടത്തി .

Back to top button
error: