NEWSTRENDING

പുതിയ മാറ്റത്തിനൊരുങ്ങി ഗൂഗിള്‍ മാപ്പ്

ലൈവ് വ്യൂ ഫ്യൂച്ചറിന്റെ പുതിയ അപ്‌ഡേറ്റുകളാണ് പുതിയതായി ഗൂഗിള്‍ മാപ്പില്‍ വന്നിരിക്കുന്നത്. ഇതുവഴി ഉപയോക്താവ് ലൈവ് വ്യൂ മോഡില്‍ വരുമ്പോള്‍ സമീപത്തെ പ്രധാന സ്ഥലങ്ങളിലേക്കുളള വഴികള്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഫോണില്‍ ലഭിക്കുന്നു.

കൂടാതെ പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍ മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കണ്ടുപിടിക്കാനും ഈ സംവിധാനം സഹായകരമാകുന്നു.

ജനപ്രിയ സ്ഥലങ്ങളും ലൊക്കേഷന്‍ ഷെയറിങ് ഫീച്ചറുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ലൈവ് വ്യൂ ഫീച്ചറില്‍ ലഭിക്കുന്നത്.

ലക്ഷ്യസ്ഥാനത്തില്‍ എത്തുവാന്‍ ഉപയോക്താവിന് എത്ര ദൂരം സഞ്ചരിക്കണമെന്നും ഏത് വഴിയാണ് സ്വീകരിക്കേണ്ടത് എന്ന വിവരങ്ങളും ഫീച്ചറില്‍ ലഭിക്കുന്നു.
നിലവില്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലാണ് ഈ സൗകര്യം ലഭിക്കുന്നത്.

Back to top button
error: