LIFENEWS

ലീഡ് ഉയർത്തി ഏഷ്യാനെറ്റ് ന്യൂസ്,രണ്ടാം സ്ഥാനം വിടാതെ 24 ന്യൂസ് ,ചാനലുകളെ ഐപിഎൽ കളി പഠിപ്പിക്കുമ്പോൾ ഈ ആഴ്ചയിൽ വന്ന ടെലിവിഷൻ റേറ്റിംഗ് ഇങ്ങനെ

ഴിഞ്ഞ തവണ ന്യൂസ് ചാനലുകളിൽ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റും രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസും തമ്മിലുണ്ടായിരുന്ന റേറ്റിംഗിലെ അന്തരം 13 പോയിൻറ് ആയിരുന്നു .അതുകൊണ്ട് തന്നെ ഒട്ടു കൗതുകത്തോടെയാണ് ഏവരും ഇത്തവണത്തെ റേറ്റിംഗിനെ കാത്തിരുന്നത് .എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ലീഡുയർത്തി എന്നതാണ് കാണാനാവുക .

കഴിഞ്ഞ തവണത്തെ റേറ്റിംഗിൽ നിന്ന് താഴെ പോയെങ്കിലും ഒന്നാം സ്ഥാനം സ്ഥാനം നിലനിർത്താനും 24 ന്യൂസിൽ നിന്ന് കൂടുതൽ അകലം പാലിക്കാനും ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞു .144 .37 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസ് നേടിയത് .രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസ് നേടിയത് 118 .11 ഉം .മൂന്നാം സ്ഥാനത്തുള്ള മനോരമ ന്യൂസ് 84 .37 പോയിന്റാണ് നേടിയത് .നാലാം സ്ഥാനത്ത് ഇത്തവണ മാതൃഭുമിയാണ് .65 .74 പോയിൻറ് .കഴിഞ്ഞ തവണ നാലാം സ്ഥാനത്തുണ്ടായിരുന്ന ജനം ടിവി ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു 56 .23 പോയിൻറ് ആണ് ജനത്തിന്റെ സമ്പാദ്യം .

ഐപിഎൽ ചാനൽ റേറ്റിംഗിനെ കടപുഴക്കി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് .എന്നാൽ ഈ പ്രതിഭാസത്തെ മറികടന്ന രണ്ടു വിനോദ ചാനലുകൾ മലയാളത്തിൽ ഉണ്ട് .ഏഷ്യാനെറ്റും ഫ്ലവെഴ്സും. വിനോദ ചാനലുകളിൽ എന്നും ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിന്റെ റേറ്റിംഗ് ഐപിഎൽ സീസണിൽ 900 കടന്നു .906 .97 പോയിന്റാണ് ഇത്തവണ ഏഷ്യാനെറ്റ് നേടിയത് .ഫ്ലാവെഴ്‌സ് ആകട്ടെ നാനൂറിനോട് അടുത്തു .397 .21 പോയിൻറ് ആണ് ഇത്തവണ ഫ്ലവെഴ്‌സ് നേടിയത് .മൂന്നാം സ്ഥാനത്ത് സൂര്യ ടിവിയാണ് .250 .79 പോയിൻറ് ആണ് സൂര്യയുടെ സമ്പാദ്യം .232 .53 പോയിന്റ് നേടിയ സീ കേരളം ആണ് അഞ്ചാം സ്ഥാനത്ത് .

Back to top button
error: