LIFENEWS

ഉത്തർ പ്രദേശിൽ പീഡന പരമ്പര ,പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾക്ക് കൂടി പീഡനം

ഉത്തർ പ്രദേശിൽ പ്രായപൂർത്തി ആകാത്ത രണ്ടു പെൺകുട്ടികൾ കൂടി പീഡിപ്പിക്കപ്പെട്ടു .ബുലന്ദ്ഷഹറിൽ 14 വയസുകാരി ആണ് പീഡിപ്പിക്കപ്പെട്ടതെങ്കിൽ അസംഘറിൽ എട്ടു വയസുകാരിയാണ് പീഡിപ്പിക്കപ്പെട്ടത് .ബാൽറാംപൂരിൽ 22 കാരിയായ ദളിത് യുവതി പീഡനത്തെ തുടർന്ന് മരിച്ചതിനു പിന്നാലെയാണ് ഈ വാർത്തകളുമെത്തുന്നത് .

അസംഘർ ജില്ലയിലെ ജിയൺപൂരിൽ ആണ് 8 വയസുകാരി പീഡനത്തിന് ഇരയായത് .20 കാരൻ ആണ് പീഡിപ്പിച്ചത് .വീട്ടിൽ കുളിപ്പിക്കാം എന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ എടുത്ത് കൊണ്ട് പോകുകയായിരുന്നു .

പക്ഷെ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി വേദന കൊണ്ട് പുളയുകയായിരുന്നു ,ഒപ്പം രക്തസ്രാവവും .ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ് .20 കാരനെ അറസ്റ്റ് ചെയ്തു .

ബുലന്ദ്ഷഹരിലും 20 കാരൻ ആണ് പ്രതി .ചൊവ്വാഴ്ച രാത്രി ആണ് സംഭവം .

പ്രായപൂർത്തി ആകാത്ത പെൺകുട്ടി ആശുപത്രിയിൽ ആണ് .പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല .

Back to top button
error: