LIFETRENDING

രാഹുൽ ഗാന്ധി ഒരിക്കൽ പ്രധാനമന്ത്രി ആവുമെന്ന് ആശിക്കുന്നു ,വൈറലായി ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ വീഡിയോ

രാഹുൽ ഗാന്ധി ഒരിക്കൽ പ്രധാനമന്ത്രി ആകുമെന്ന് ആശിക്കുന്നുവെന്ന് ബോളിവുഡ് താരം ദീപിക പദുകോൺ പറയുന്ന വീഡിയോ വൈറൽ ആകുന്നു .ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം പറയുന്നത് .

രാഹുൽ ഗാന്ധി രാഷ്ട്രത്തിനു ഒരു മാതൃക ആണെന്നും ഒരിക്കൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് ആശിക്കുന്നു എന്നുമാണ് ദീപിക പദുകോൺ ടെലിവിഷൻ അഭിമുഖത്തിൽ പറയുന്നത് .രാജ്യത്തെ യുവത്വവുമായി താദാത്മ്യം പ്രാപിക്കാൻ രാഹുൽ ഗാന്ധിക്കാവുന്നുണ്ടെന്നും പാരമ്പര്യ ചിന്തകൾക്കൊപ്പം ആധുനിക ചിന്ത കൂടി ഉള്ള ആളാണ് അദ്ദേഹമെന്നും ദീപിക പറയുന്നുണ്ട് .ദൂരദരശന് പണ്ട് അനുവദിച്ച അഭിമുഖത്തിലെ വീഡിയോ ക്ലിപ്പ് ഇപ്പോഴാണ് വൈറൽ ആകുന്നത് .

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ദീപികയെ നാര്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ദീപികയുടെ അഭിമുഖ ശകലം വൈറൽ ആകുന്നത് .2017 ൽ മാനേജർ കരിഷ്മാ പ്രകാശിനയച്ച വാട്സ്ആപ് സന്ദശങ്ങളുടെ ചുവടു പിടിച്ചാണ് ദീപികയെ എൻസിബി ചോദ്യം ചെയ്തത് .2017 ൽ ദീപിക കരീഷ്മയോട് വാട്സാപ്പിലൂടെ മയക്കുമരുന്ന് ആവശ്യപ്പെട്ടു എന്നാണ് ആരോപണം .എന്നാൽ താൻ ആവശ്യപ്പെട്ടത് സിഗരറ്റ് ആണെന്നാണ് ദീപികയുടെ വിശദീകരണം .

ജെ എൻ യുവിൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ സംഭവത്തെ അപലപിച്ച് ക്യാമ്പസിൽ എത്തി ദീപിക വിദ്യാർത്ഥികളെ കണ്ടിരുന്നു .ഇതിന്റെ പ്രതികാരമാണ് ദീപികയ്‌ക്കെതിരെ ഉള്ള ലഹരിമരുന്ന് അന്വേഷണം എന്ന് ഒരു വിഭാഗം ആരോപിക്കുന്നു .എന്തായാലും ക്ലിപ് വൈറൽ ആയ സമയത്തിൽ ഒരു ഗൂഢാലോചന ചിലരെങ്കിലും സംശയിക്കുന്നുണ്ട് .ദീപിക കേസിൽ പെട്ടില്ലെങ്കിലും ചോദ്യചെയ്യലിന്‌ വിധേയയായ പശ്ചാത്തലത്തിൽ തല്പര കക്ഷികൾ കുത്തിപ്പൊക്കിയതാണോ വീഡിയോ എന്നാണ് ഇവരുടെ സംശയം .

Back to top button
error: