LIFENEWS

“യുപിയിലെ നിർഭയയുടെ “മൃതദേഹം സംസ്കരിച്ചു ,സംസ്കാരം കുടുംബത്തിന്റെ എതിർപ്പ് വകവെക്കാതെ

ഉത്തർപ്രദേശിൽ ബലാത്‌സംഗത്തിനിരയായ ദളിത് പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ എതിർപ്പ് വകവെയ്ക്കാതെ സംസ്ക്കരിച്ചു .ഡൽഹി സഫ്‌ദർജംഗ് ആശുപത്രിയിൽ നിന്നെത്തിച്ച മൃതദേഹം പുലർച്ചെ രണ്ടേ മുക്കാലോടെയാണ് സംസ്കരിച്ചത് .യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബം ആവശ്യപ്പെട്ടു .എന്നാൽ പോലീസ് നിർബന്ധിച്ച് സംസ്കാര ചടങ്ങുകൾ നടത്തുക ആയിരുന്നെന്നു കുടുംബത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു .

സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ആണ് അരങ്ങേറുന്നത് .യുവതിയുടെ വീടിനു സമീപത്തായിരുന്നു ചിത ഒരുക്കിയത് .എന്നാൽ വീട്ടിലേക്ക് കൊണ്ടുപോകാൻ പോലീസ് സമ്മതിച്ചില്ല .ഹിന്ദു ആചാരക്രമം പാലിക്കണമെന്നും മൃതദേഹം രാത്രിയിൽ സംസ്കരിക്കില്ലെന്നും കുടുംബം പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ല .

രാത്രി 10 മണിയ്ക്ക് ശേഷമാണ് മൃതദേഹം കുടുംബത്തിന് വിട്ടു നൽകിയത് .എന്നാൽ തങ്ങളുടെ അനുമതി ഇല്ലതെയാണ് മൃതദേഹം ആശുപത്രിയിൽ നിന്ന് കൊണ്ട് പോയതെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അച്ഛൻ അടക്കമുള്ളവർ ആശുപത്രിയ്ക്ക് മുന്നിൽ കുത്തിയിരുന്നു .ഇവർക്കൊപ്പം കോൺഗ്രസ് ,ഭീം ആർമി പ്രവർത്തകർ കൂടി ചേർന്നതോടെ ആശുപത്രി പരിസരം പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞു.ഇതിനു പിന്നാലെയാണ് പോലീസ് ധൃതി പിടിച്ച് മൃതദേഹം ഉത്തര പ്രദേശിലെ യുവതിയുടെ ഗ്രാമത്തിലേക്ക് കൊണ്ട് പോയത് .എന്നാൽ യുവതിയുടെ പിതാവ് കുത്തിയിരുപ്പ് നടത്തിയിട്ടില്ല എന്നാണ് ഡൽഹി പോലീസിന്റെ നിലപാട് ..

ഈ മാസം 14 നാണു യുവതി കൂട്ടബലാത്‌സംഗത്തിനിരയായത് .പുല്ലുപറിയ്ക്കാൻ അമ്മയോടൊപ്പം വയലിൽ പോയപ്പോൾ നാലുപേർ ചേർന്ന് തട്ടിക്കൊണ്ട് പോയി ക്രൂരമായി ബലാത്‌സംഗത്തിനിരയാക്കുക ആയിരുന്നു .ബലാത്‌സംഗം ചെറുക്കാൻ ശ്രമിച്ചപ്പോൾ പ്രതികൾ ശ്വാസം മുട്ടിച്ചതിനെ തുടർന്ന് യുവതിയുടെ നാവ് മുറിഞ്ഞിരുന്നു .കാലുകൾ പൂർണമായും തളർന്നു .

സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്നാണ് പോലീസ് നിലപാട് .

Back to top button
error: