NEWS

സിബിഐയെ തടയാൻ നിയമം ഉള്ളത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ,ഓർഡിനൻസിന് നീക്കമെന്ന ആരോപണം തള്ളി മുഖ്യമന്ത്രി

ലൈഫ് മിഷൻ വിവാദത്തിലെ സിബിഐ അന്വേഷണം തടയാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരും എന്ന അഭ്യൂഹം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ .ഓർഡിനൻസ് നീക്കത്തെ കുറിച്ച് സർക്കാർ ആലോചിച്ചിട്ടില്ല .സിബിഐ അവരുടെ പണി എടുക്കട്ടേ എന്നും മുഖ്യമന്ത്രി .

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ നിയമ നിർമ്മാണം നടന്നിട്ടുള്ളത് .എന്നാൽ സംസ്ഥാന സർക്കാർ വേറെ ചില നിയമ നിർമാണങ്ങൾ ആലോചിക്കുന്നുണ്ട് .അത് സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ ലക്ഷ്യമിട്ടുള്ളതാണ് .ഇതിനെ കുറിച്ച് സർക്കാർ ആലോചിച്ച് വരികയാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു .സിബിഐ അന്വേഷണത്തെ പ്രതിരോധിക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ട് വരാൻ നീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു .

Back to top button
error: