NEWS

പ്രേക്ഷകരോട് വിജയലക്ഷ്മി മനസ്സ് തുറക്കുന്നു

സംഗീതത്തിന്റെ പൂമരമായി മലയാളി മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ് വൈക്കം വിജയലക്ഷ്മി. ദുരിത വഴികളിലൂടെ നടന്നു കയറിയ അതിജീവനത്തിന്റെ കഥയാണ് വിജയലക്ഷ്മിയുടെ ജീവിതം. അന്ധത തന്റെ പരിമിതിയല്ല കരുത്താണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ഈ പെണ്‍കുട്ടി.

മലയാളിയുടെ പ്രാണഗീതമായ യേശുദാസിന് 5-ാം വകുപ്പില്‍ ഗുരുദക്ഷിണ നല്‍കി സംഗീത ലോകത്തേക്ക് പ്രവേശിച്ച വിജയലക്ഷ്മി തന്റെ സ്വരമാധുരി കൊണ്ടും ആലാപന വൈവിദ്ധ്യം കൊണ്ടും സംഗീത ലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

അമ്മയുടെ കൈപിടിച്ച് അരങ്ങിലെത്തി അച്ഛന്റെ ഗായത്രീവീണയിലൂടെ ശ്രുതിമീട്ടി പാടുന്ന വിജയലക്ഷ്മി സംഗീതാസ്വാദകരുടെ മനംകവര്‍ന്നത് പെട്ടെന്നാണ്.

അച്ഛനമ്മമാര്‍ വിജി എന്ന വാത്സല്യത്തോടെ വിളിക്കുന്ന വൈക്കം വിജയലക്ഷ്മി തന്റെ സംഗീത ജീവിതത്തെക്കുറിച്ച് ന്യൂസ്‌ദെന്‍നോടു സംസാരിക്കുന്നു.

Back to top button
error: