NEWS

കോവിഡിന് പിന്നാലെ ക്യാറ്റ് ക്യൂ വരുന്നു…

കോവിഡിനെ തുരത്താന്‍ ലോകമെമ്പാടും വാക്‌സിന്‍ നിര്‍മാണത്തിലാണ്. പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണവും ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു വൈറസു കൂടി എന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്.

ചൈനീസ് വൈറസായ ക്യാറ്റ് ക്യൂ വൈറസ്. ഈ വൈറസിന് ഇന്ത്യയില്‍ വന്‍തോതില്‍ വ്യാപിക്കാന്‍ ശേഷിയുണ്ടെന്നാണ് ഐ.സി.എം.ആര്‍. ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആര്‍ത്രോപോഡ് ബോണ്‍ വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് ക്യാറ്റ് ക്യൂ.
ചൈനയിലും വിയറ്റ്നാമിലും ക്യൂലക്സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ വൈറസ് മനുഷ്യരില്‍ പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളില്‍നിന്നു ശേഖരിച്ച 883 സെറം സാംപിളുകളില്‍ രണ്ടെണ്ണത്തില്‍ സി.ക്യുവിന്റെ ആന്റിബോഡികള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

Back to top button
error: