NEWS

കന്മദം സിനിമയിലെ മുത്തശ്ശി ഇനി ഓര്‍മ

ന്മദം സിനിയമിലെ മുത്തശ്ശി കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടി ശാരദ നായര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതാനായ പുത്തന്‍വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് ശാരദ നായര്‍.

മോഹന്‍ലാലിനേയും മഞ്ജു വാര്യറേയും പ്രധാന കഥാപാത്രമാക്കി ലോഹിതദാസ് സംവിധാനം ചെയ്ത കന്മദത്തിലൂടെ ഏറെ ശ്രദ്ധ നേടിയ മുത്തശ്ശി കഥാപാത്രമായി ആയിരുന്നു ശാരദ നായര്‍ വേഷമിട്ടത്.

1999 ല്‍ അനില്‍ ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ജയറാം-മോഹിനി ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശിവേഷമിട്ടിരുന്നു. വിട പറഞ്ഞ കലാകാരിക്ക് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അനുശോചനം അര്‍പ്പിച്ചു.

Back to top button
error: