TRENDING

ഗൂഗിള്‍ മീറ്റ് ഇനി 60 മിനിറ്റ്‌

ഗൂഗിള്‍ മീറ്റ് ഉപയോഗക്കുന്നതില്‍ നിയന്ത്രണവുമായി കമ്പനി. ഇനി പരിധികളില്ലാതെ സൗജന്യ സേവനം നല്‍കേണ്ടതില്ലെന്നും സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് പുതിയ തീരുമാനം. ഏപ്രിലില്‍ തന്നെ ഇക്കാര്യം കമ്പനി വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത് കൂടുതല്‍ പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്ത സാഹചര്യത്തിലായിരുന്നു ഗൂഗിള്‍ മീറ്റ് സൗജന്യമായി സേവനം നല്‍കിയത്.

ഇനി മുതല്‍ പണം നല്‍കി ഉപയോഗിക്കാവുന്ന ജി-സ്യൂട്ടിലേയ്ക്ക് മാറാനാണ് ഗൂഗിള്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ മാറുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഗൂഗിള്‍ വാഗ്ദാനംചെയ്യുന്നുണ്ട്. 250 പേര്‍ക്ക് ഗൂഗിള്‍ മീറ്റുവഴി പങ്കെടുക്കാനുള്ള സൗകര്യം, ഒറ്റ ഡൗമൈന്‍ ഉപയോഗിച്ച് 10,000ലേറെപ്പേര്‍ക്ക് ലൈവ് സ്ട്രീമിങ്, റെക്കോഡ് ചെയ്ത് ഗുഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും പെയ്ഡ് വേര്‍ഷനിലുണ്ട്.

സേവനത്തിനായി ഒരാള്‍ക്ക് ഒരുമാസത്തേയ്ക്ക് 1,800 രൂപ(25 ഡോളര്‍)യാണ് നിരക്ക്. ഈവര്‍ഷം തുടക്കത്തില്‍ പരിധിയില്ലാത്ത സൗജന്യ ഉപയോഗമാണ് ഗൂഗിള്‍ വാഗ്ദാം ചെയ്തിരുന്നത്.

Back to top button
error: