NEWS

തുടർഭരണ സാധ്യതയ്ക്ക് മങ്ങലേറ്റു ,മലയാള മനോരമയ്ക്ക് അഭിമുഖം നൽകി കാനം

https://www.youtube.com/watch?v=uZUrH47_R6c&feature=youtu.be

കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ തുടര്ഭരണ സാധ്യതയ്ക്ക് മങ്ങലേറ്റെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ .അതേസമയം ജനങ്ങളിലേക്ക് ഇറങ്ങി ചെന്നാൽ തിരിച്ചു വരാമെന്നും കാനം പറയുന്നുണ്ട് .സിപിഐ മന്ത്രിമാർ ഇത്തരം വിവാദങ്ങളിൽ പെടാതിരിക്കാൻ കാരണം എടുത്തു ചാടാതിരിക്കുന്നത് കൊണ്ടാണെന്നും കാനം പറയുന്നു .

ജോസ് കെ മാണിയുടെ പാർട്ടിയ്ക്ക് അങ്ങിനെ ക്രിസ്ത്യൻ പിന്തുണ ഒന്നുമില്ലെന്ന്‌ കാനം വ്യക്തമാക്കുന്നു .കെ എം മാണിയുടെ പഴയ പാർട്ടിയോട് ഇതിനെ താരതമ്യം ചെയ്യേണ്ട കാര്യമില്ല .മാണിയ്‌ക്കെതിരെ ശക്തമായ നിലപാട് ഉണ്ടായിരുന്നു .അദ്ദേഹത്തിന്റെ മരണശേഷം ആ പേര് എപ്പോഴും പറയണ്ടല്ലോ എന്ന് കരുതിയാണ് തീവ്രമായി ഒന്നും ഇപ്പോൾ പറയാത്തതെന്നും കാനം പറഞ്ഞു .

ഭരണ കക്ഷി നേതാവായ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉള്ള അന്വേഷണം നിസാരമല്ല .അക്കാര്യത്തിൽ കോടിയേരി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് .അവരെല്ലാം ബിസിനസ് ചെയ്യുന്നവർ ആണ് .അതുകൊണ്ട് എന്തൊക്കെയാണ് നടക്കുന്നത് എന്നറിയില്ല .എന്തായാലും അന്വേഷണത്തിൽ സർക്കാരോ പാർട്ടിയോ ഇടപെടില്ല എന്നത് വ്യക്തമാണ് .

ഒരു ദേശീയ ഏജൻസി അന്വേഷണത്തിന് വിളിച്ചപ്പോൾ മന്ത്രി എന്തിനാണ് ഒളിച്ചു പോകുന്നതെന്ന് കാനം ജലീലിന്റെ കാര്യവുമായി ബന്ധപ്പെട്ടു ചോദിച്ചു .ഇത് ദുരൂഹത വളർത്തും .മുഖ്യമന്ത്രി ഇതിനെ ന്യായീകരിച്ചത് ക്രമാസമാധാനത്തിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയ്ക്കാവും .അടുപ്പമുള്ളതു കൊണ്ട് ജലീൽ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടാകും എന്നും കാനം കൂട്ടിച്ചേർത്തു .കേസിൽ ചോദ്യം ചെയ്തു എന്നതിന്റെ പേരിൽ ആരെങ്കിലും രാജിവച്ചിട്ടുണ്ടോ എന്നും കാനം ചോദിച്ചു .

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താക്കോൽ സ്ഥാനത്ത് ഇരുന്നയാൾക്ക് സ്വർണക്കടത്ത് കേസിന്റെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് വരുമ്പോൾ മറ്റു തട്ടിപ്പുകളും നടന്നിട്ടുണ്ടെന്ന് ജനം സംശയിച്ചാൽ കുറ്റം പറയാൻ ആകില്ല .പത്തും അമ്പതും വര്ഷം രാഷ്ട്രീയ പ്രവർത്തനം നടത്തിയവർ ഒറ്റ മൊഴിയുടെ പുറത്ത് കുഴപ്പത്തിൽ ആകുകയാണ് .എൻഐഎ വന്നിട്ട് 80 ദിവസം കഴിഞ്ഞു .സംസ്ഥാന സർക്കാരിനെ കുഴപ്പത്തിൽ ആക്കാനുള്ള പ്രചാരണം ഒരുക്കുകയല്ലാതെ സ്വർണം അയച്ചവരെ കുറിച്ചോ കോൺസുലേറ്റിന്റെ പങ്കിനെ കുറിച്ചോ എന്തെങ്കിലും അന്വേഷിച്ചോ എന്നും കാനം ചോദിച്ചു.

ലൈഫ് മിഷന്റെ കമ്മീഷൻ തുക നാല് കോടിയിലേറെ ആണെന്ന് മന്ത്രിമാരായ തോമസ് ഐസക്കും എ കെ ബാലനും സ്ഥിരീകരിച്ചത് നിരുത്തരവാദപരമായ നടപടി ആണ് .എന്തായാലും അന്വേഷണം നടക്കുകയാണല്ലോ .കൂടുതൽ പറഞ്ഞാൽ അതിലും നിരുത്തരവാദമാകും തന്റെ നടിപടിയെന്നും കാനം വ്യക്തമാക്കി .

Back to top button
error: