NEWS

ബിജെപി നേതൃത്വത്തിൽ വൻ അഴിച്ചുപണി ,റാം മാധവ് അടക്കം പുറത്ത് ,പകച്ച് ആർഎസ്എസ്

ബിജെപി കേന്ദ്രനേതൃത്വത്തിൽ വൻ അഴിച്ചുപണി .ആർഎസ്എസിൽ നിന്ന് ബിജെപിയിൽ എത്തിയ റാം മാധവ് അടക്കം പുറത്തതായി .അമിത് ഷായ്ക്ക് ഭീഷണി ആയവരെ ഒക്കെ ഒതുക്കി എന്നാണ് പാർട്ടിക്കുള്ളിലെ അടക്കം പറച്ചിൽ .

കൂറുമാറി വന്നവർക്ക് വൻ പരിഗണന ആണ് കിട്ടിയത് .കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയ എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷൻ ആക്കി .തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുകുൾ റോയും ദേശീയ ഉപാധ്യക്ഷൻ ആണ് .

ആർഎസ്എസുമായി കൂടി ആലോചിക്കാതെ ആണ് പുനഃ സംഘടന എന്നാണ് വിവരം .ജെ പി നദ്ദ അധ്യക്ഷനായി 9 മാസം പിന്നിടുമ്പോൾ ആണ് അഴിച്ചു പണി .റാം മാധവിന് പുറമെ പി മുരളീധരൻ ,സരോജ് പാണ്ഡെ ,അനിൽ ജൈന എന്നിവരും വെട്ടിനിരത്തപ്പെട്ടു .ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇവരെല്ലാം തെറിച്ചു .

ശിവരാജ് സിങ് ചൗഹാൻ ഉമാ ഭാരതി ,പ്രകാശ് ജാ ,വിനയ് സഹസ്രബുദ്ധ,ഓം പ്രകാശ് മാഥുർ ,ശ്യാം ജാജ്ജു,അവിനാശ് റായ് ഖന്ന തുടങ്ങിടയവരുടെ ഉപാധ്യക്ഷ സ്ഥാനം തെറിച്ചു .യുവമോർച്ച അധ്യക്ഷ പദവിയിൽ നിന്ന് പൂനം മഹാജനെ മാറ്റി .മോദിയുടെ വിശ്വസ്തൻ ആയ തേജസ്വി സൂര്യ ആണ് പുതിയ അധ്യക്ഷൻ .

വടക്കു കിഴക്കൻ മേഖലകളിലും കാശ്മീരിലും ഉള്ള ഇടപെടലുകൾ അമിത് ഷായെ റാം മാധവിൽ നിന്ന് അകറ്റിയിരുന്നു .പാർട്ടിക്കുള്ളിലും പുറത്തുമുള്ള റാം മാധവിന്റെ സൗഹൃദവും വിനയായി .റാം മാധവുമായുള്ള സൗഹൃദമാണ് ദക്ഷിണേന്ത്യൻ നേതാവായ മുരളീധര റാവുവിന് വിനയായത് .

Back to top button
error: