NEWS

അബ്ദുല്ലക്കുട്ടി അകത്ത് മുതിര്‍ന്ന നേതാക്കള്‍ പുറത്ത്

പുതിയ പാര്‍ട്ടി ഭാരവാഹികളെ ബി.ജെ.പി പ്രഖ്യാപിക്കുമ്പോള്‍ കേരളത്തില്‍ നിന്നും എ.പി അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷന്‍ പദവിയില്‍ നിയമിതനായി.് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപധ്യാക്ഷന്മാരും 8 ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുണ്ട്. അതേ സമയം കേരളത്തില്‍ നിന്നും മറ്റ് മുതിര്‍ന്ന നേതാക്കളാരും തന്നെ പട്ടികയിലില്ല എന്നതും ശ്രദ്ധേയമാണ്. നിര്‍ണായകമായ ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണ് ഇപ്പോള്‍ പാര്‍ട്ടി പുനസംഘടന.

കഴിഞ്ഞ കുറേ മാസങ്ങളായി ബിജെപി വക്താവായ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ പൊതു പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. പുതിയ ഭാരവാഹി പട്ടികയിലും ശോഭ സുരേന്ദ്രന് സ്ഥാനം ലഭിച്ചിട്ടില്ല. കൃഷ്ണദാസ് പക്ഷത്തേയും പട്ടികയില്‍ തഴഞ്ഞു. ദേശീയ വക്താവായി ടോം വടക്കനേയും യുവമോര്‍ച്ച അധ്യക്ഷനായി പൂനം മഹാജനും പകരം തേജ്വിസി സൂര്യയേയും തിരഞ്ഞെടുത്തു. ബി.എല്‍ സന്തോഷ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി പോസ്റ്റില്‍ തന്നെ തുടരും. എന്‍ ടി ആര്‍ ന്റെ മകള്‍ പുരന്ദേശ്വരിയും ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഇടം പിടിച്ചു.

റാം മാധവ്, മുരളി റാവു, അനില്‍ ജെയിന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റപ്പെട്ടവര്‍. ഇതോടെ ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കി വര്‍ധിപ്പിച്ചു. മുഖ്യവക്താവായി നിയമിച്ചിരിക്കുന്നത് എം.പി അനില്‍ ബലൂനിയെയാണ്. മീഡിയ ചുമതലയും അദ്ദേഹത്തിനാണ്.

Back to top button
error: