NEWS

സർക്കാർ ഫയലിൽ ഒപ്പിടാൻ അധികാരമില്ലാത്ത പ്രതിപക്ഷ നേതാവിന് 25 പേഴ്സണൽ സ്റ്റാഫുകൾ,ശമ്പള ഇനത്തിൽ പ്രതിമാസം ചിലവഴിക്കുന്നത് 10 ലക്ഷത്തിലേറെ രൂപ, രേഖകൾ NewsThen -ന് -#Video

സർക്കാരിനെതിരെ അനാവശ്യ ചെലവ് ആരോപണം സ്ഥിരമായി ഉന്നയിക്കുന്ന ആളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .മുഖ്യമന്ത്രിയുടെ ഉപേദേശകരുടെ എണ്ണത്തെ കുറിച്ചും രമേശ് ചെന്നിത്തല സ്ഥിരമായി ആരോപണം ഉന്നയിക്കുന്നുണ്ട് .ആ രമേശ് ചെന്നിത്തല സ്റ്റാഫായി നിയമിച്ചിട്ടുള്ളത് 25 പേരെ .വിവരാവകാശ നിയമപ്രകാരം എഴുതി ചോദിച്ചപ്പോൾ ആണ് 25 പേഴ്സണൽ സ്റ്റാഫുകൾ രമേശ് ചെന്നിത്തലയ്ക്കുണ്ട് എന്ന വിവരം പുറത്ത് വരുന്നത് .വിവരവാകാശ പ്രവർത്തകൻ രാജു വാഴക്കാല ആണ് ഈ വിവരം അന്വേഷിച്ചത് .

ഒന്നാമത്തെ ചോദ്യം ഇതാണ് .ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന് എത്ര പേർസണൽ സ്റ്റാഫുകൾ ഉണ്ട് ?ഉത്തരം 25 .ഇവരുടെ പേരും തസ്തികയും ഇവർക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും എത്രയാണ് എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം .16500 -35700 രൂപ  ശമ്പള സ്കെയിൽ ഉള്ള ബിജു ജെ എസ് എന്ന കുക്ക് മുതൽ 134500 രൂപ ശമ്പളം വാങ്ങുന്ന പ്രൈവറ്റ് സെക്രട്ടറി ഡോ .കെ അമ്പാടി വരെയുള്ളവർ ആണ് രമേശ് ചെന്നിത്തലയുടെ സ്റ്റാഫിൽ ഉള്ളത് .

പേഴ്സണൽ സ്റ്റാഫുകളുടെ ജോലി എന്തൊക്കെയാണ് എന്നതാണ് മൂന്നാമത്തെ ചോദ്യം .ഓരോരുത്തരുടെയും ജോലി തരം തിരിച്ചു തരിക എന്നതാണ് നാലാമത്തെ ചോദ്യം .മൂന്നും നാലും ചോദ്യങ്ങൾക്കുള്ള ഉത്തരം ഇങ്ങനെയാണ് .പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിക്ഷിപ്തമായിട്ടുള്ള ജോലികൾ നിർവഹിക്കുന്നതിന് അദ്ദേഹത്തെ സഹായിക്കുക എന്നതാണ് സ്റ്റാഫുകളുടെ ജോലി .പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെയും ക്യാമ്പ് ഓഫീസിലെയും  പ്രതിപക്ഷ നേതാവും പ്രൈവറ്റ് സെക്രട്ടറിയും കാലാകാലങ്ങളിൽ നിര്ദേശിക്കുന്നതിനു അനുസരിച്ചുള്ള വിവിധ ജോലികൾ ആണ് സ്റ്റാഫുകൾ ചെയ്തുവരുന്നത്.ജോലികൾ സംബന്ധിച്ച് സർക്കാർ തലത്തിൽ പ്രത്യേക ഉത്തരവുകൾ ഒന്നും ഇറക്കിയിട്ടില്ല .

പ്രതിപക്ഷ നേതാവിനു സർക്കാർ ഫയലുകൾ നോക്കാൻ അധികാരമുണ്ടോ എന്നതായിരുന്നു അഞ്ചാമത്തെ ചോദ്യം .ഇല്ല എന്നാണു ഉത്തരം .പ്രതിപക്ഷ നേതാവിന്റെ പ്രതിമാസ ശമ്പളവും മറ്റു ആനുകൂല്യങ്ങളും എത്രയാണ് എന്നതാണ് അടുത്ത ചോദ്യം .2000 രൂപ പ്രതിമാസ ശമ്പളം ഉൾപ്പെടെ 92423 രൂപ ലഭിക്കുന്നു എന്നതായിരുന്നു മറുപടി .പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ ലഭിക്കാൻ എത്ര മാസം ജോലി ചെയ്താലാണ് അർഹതയുള്ളത് എന്നായിരുന്നു അവസാനത്തെ ചോദ്യം .രണ്ട് വര്ഷം പൂർത്തിയാക്കണം എന്നതായിരുന്നു ഉത്തരം .
രേഖകൾ വിഡിയോയിൽ –

ഒരധികാരവുമില്ലാത്ത പ്രതിപക്ഷ നേതാവിന് ഇത്രയും ജീവനക്കാർ ആവശ്യമുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം .ശമ്പള ഇനത്തിൽ പ്രതിമാസം ചിലവഴിക്കുന്നത് 10 ലക്ഷത്തിലേറെ രൂപയും .

Back to top button
error: