NEWS

തിരുവല്ലയിലെ ഹോം സ്‌റ്റേയിൽ കള്ളനോട്ട് നിർമാണം: ആറു പേർ അറസ്റ്റിൽ

തിരുവല്ല കുറ്റിപ്പുഴയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ചു നടന്ന കള്ളനോട്ട് നിർമ്മാണം പോലീസ് പൊക്കി. ആറു പേർ അറസ്റ്റിലായി. കേസിലെ പ്രധാന പ്രതി ശ്രീകണ്ഠപുരം ചെമ്പേലി സ്വദേശി ഷിബു, ഷിബുവിന്റെ ഭാര്യ നിമിഷ, ഷിബുവിന്റെ സഹോദരൻ സജയൻ, പൊൻകുന്നം സ്വദേശി മണി, കൊട്ടരക്കര സ്വദേശി സുധീർ എന്നിവരാണ് പിടിയിലായത് .

കേസിൽ ഇന്നലെ പിടിയിലായ സജി ഉൾപ്പടെ ആറ് പ്രതികളാണ് നിലവിൽ അറസ്റ്റിലായത്. സംഘത്തോടൊപ്പം ഇന്ന് പിടികൂടിയ രണ്ട് സ്ത്രീകളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കള്ളനോട്ടു സംഘം ഉപയോഗിച്ചിരുന്ന മൂന്ന് ഇന്നോവ കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റടിയിലെടുത്തവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ നിന്ന് മാത്രമെ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്ന് തിരുവല്ല ഡി. വൈ. എസ്. പി ടി രാജപ്പൻ പറഞ്ഞു.

Back to top button
error: