TRENDING

എസ് പി ബിയെ കുറിച്ച് ആരും അറിയാത്ത അഞ്ച് കാര്യങ്ങൾ

1966 ൽ ആണ് എസ് പി ബാലസുബ്രഹ്മണ്യം സിനിമ പിന്നണി ഗാനാ രംഗത്ത് എത്തുന്നത് .മധുരതരമായ ശബ്ദം മാത്രമല്ല എസ് പി ബി സിനിമയ്ക്ക് നൽകിയത് .കുറച്ച് നല്ല കഥാപത്രങ്ങളും എസ് പി ബി സിനിമയിലൂടെ നൽകി .എസ് പി ബിയെ എല്ലാവര്ക്കും അറിയാം .എന്നാൽ എസ് പി ബിയെ കുറിച്ച് അധികമാരും അറിയാത്ത അഞ്ച് കാര്യങ്ങൾ അറിയാം .

അനന്തപുരിലെ ജെ എൻ ടി യുവിൽ എഞ്ചിനീയറിങ്ങിനാണ് എസ് പി ബി ചേർന്നത് .എന്നാൽ പഠനം പൂർത്തിയാക്കിയില്ല .എൻജിനീയറിങ് ഡ്രോപ്പ് ഔട്ട് ആണ് എസ് പി ബി.അതെ സമയം അദ്ദേഹം ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സിൽ ചേരുകയും നിരവധി സംഗീത പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു .അവിടെ ഒരു സംഗീത മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചു .എസ് പി കോതണ്ഡപാണി ആയിരുന്നു ജഡ്ജ് .പിന്നീട് എസ് പി കോതണ്ഡപാണി എസ് പി ബിയുടെ ഗുരുവും വഴികാട്ടിയുമായി .

പാട്ടിന്റെ കാര്യത്തിൽ ലോക റെക്കോർഡിന് ഉടമയാണ് എസ് പി ബി.ഒരു വര്ഷം 930 പാട്ടുകൾ എങ്കിലും അദ്ദേഹം പാടും .അതായത് ഒരു ദിവസം മൂന്ന് പാട്ടുകൾ വീതം .ഇതുവരെ നാല്പത്തിനായിരത്തിൽ കൂടുതൽ പാട്ടുകൾ പാടിയ അദ്ദേഹം ഏറ്റവും കൂടുതൽ ഗാനം ആലപിച്ച ഗായകൻ എന്ന ലോകറെക്കോർഡിനു ഉടമയാണ് .

ഒരു ദിവസം ഏറ്റവും കൂടുതൽ പാട്ട് പാടിയ ഗായകൻ എന്ന റെക്കോർഡും എസ് പി ബിയ്ക്ക് സ്വന്തം .കന്നഡ സംഗീത സംവിധായകൻ ഉപേന്ദ്രകുമാറിന് വേണ്ടി എസ് പി ബി 12 മണിക്കൂറിൽ പാടിയത് 21 ഗാനങ്ങൾ ആണ് .ഒരു ദിവസം 19 തമിഴ് ഗാനങ്ങളും 16 ഹിന്ദി ഗാനങ്ങളും എസ് പി ബി റെക്കോർഡ് ചെയ്തിട്ടുണ്ട് .

72 സിനിമകളിൽ എസ് പി ബി അഭിനയിച്ചിട്ടുണ്ട് .എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളും എസ് പി ബി സംസാരിക്കും .തമിഴിലും തെലുങ്കിലും കന്നടയിലും എസ് പി ബി അഭിനയിച്ചിട്ടുണ്ട് .46 സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്നു എസ് പി ബി.തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളിൽ ആയിരുന്നു അവ .

6 ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ച അപൂർവം ഗായകരിൽ ഒരാൾ ആണ് എസ് പി ബി.തെലുങ്ക് ഗാനത്തിന് മൂന്ന് തവണയാണ് ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത് .തമിഴിലും കന്നടയിലും ഹിന്ദിയിലും ഓരോ തവണയും ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു .

Back to top button
error: